മാനന്തവാടി : ബിജെപിയുടെ വിളംബര പ്രചാരണം ശ്രദ്ധേയമായി. എടവക പഞ്ചായത്തിലെ എട്ടാം വാര്‍ഡ് ബിജെപി പ്രവര്‍ത്തകരാണ് സവിശേഷ രീതിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയത്. രാജ ഭരണകാലത്തെ അനുസ്മരിച്ച്, പെരുമ്പറ മുഴക്കി അറിയിപ്പ് വിളിച്ച് പറഞ്ഞായിരുന്നു ജാഥ നീങ്ങിയത്. മണ്ഡലത്തില്‍ സുപരിചിതയായ ജലജയാണ് ഇവിടെ പാര്‍ട്ടി സ്ഥാനാര്‍ത്ഥി.
പ്രചാരണ പരിപാടിയുടെ ഉദ്ഘാടനം യുവമോര്‍ച്ച ജില്ലാ പ്രസിഡണ്ട് അഖില്‍ പ്രേംസി തോണിച്ചാല്‍ നിര്‍വഹിച്ചു. ഇ.കെ. ഗോപി, രാധാകൃഷ്ണന്, രവീന്ദ്രന്, ബാബു. കെ, തുളസി തുടങ്ങിയവര്‍ നേതൃത്വം നല്കി. വിളംബര പ്രചാരണം കാണാനായി വാര്‍ഡിലെ വിവിധ കേന്ദ്രങ്ങളില്‍ നാട്ടുകാര്‍ തടിച്ചുകൂടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: