കോട്ടയം: കേരളത്തില്‍ യു.ഡി.എഫ് തിളക്കമാര്‍ന്ന വിജയം നേടുമെന്ന് ധനമന്ത്രി കെ.എം. മാണി പറഞ്ഞു. യുഡിഎഫിന്റെ വിജയത്തില്‍ ആര്‍ക്കും ആശങ്കവേണ്ടെന്നും ഒറ്റക്കെട്ടായാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
രാവിലെ 9.15 ന് പാലാ അരുണാപുരം അല്‍ഫോണ്‍സാ കോളേജിലെ ഇരുപത്തിരണ്ടാം നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്യാനെത്തിയ മാണി മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
ഭാര്യ കുട്ടിയമ്മ, മകന് ജോസ് കെ. മാണി എം.പി, മരുമകള്‍ നിഷാ ജോസ് കെ. മാണി എന്നിവരോടൊപ്പമാണ് വോട്ട് ചെയ്യാനാത്തിയത്.
പാലാ അല്‍ഫോണ്‍സാ കോളേജില്‍ ഒ.ബി വാന്‍ അടക്കമുള്ള സംവിധാനങ്ങളുമായി ഒന്നര മണിക്കൂറോളമാണ് മാധ്യമപ്രവര്‍ത്തകര്‍ മന്ത്രി മാണിയെ കാത്തു നിന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: