മലപ്പുറം ; മലപ്പുറം ജില്ലാ കളക്ടറുടെ നടപടിയില്‍ തെരഞ്ഞെടുപ്പു കമ്മിഷന് അതൃപ്തി. നിരന്തരം ചോദിച്ചിട്ടും കൃത്യമായ വിവരങ്ങള്‍ നല്‍കുന്നില്ലെന്ന് കമ്മിഷന് അറിയിച്ചു. ഇരുനൂറോളം കേന്ദ്രങ്ങളില്‍ വോട്ടിംഗ് യന്ത്രങ്ങളില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ ആണ് പ്രാഥമിക അന്വേഷണം നടത്താന്‍ കമ്മിഷന് തീരുമാനിച്ചത്.
മലപ്പുറം കളക്ടരോടും എസ്പിയോടും കമ്മിഷന് റിപ്പോര്‍ട്ട് ചോദിച്ചിരുന്നു. ആദ്യം തെരഞ്ഞെടുപ്പു അട്ടിമറി അല്ലെന്നും യന്ത്ര തകരാറുകള്‍ സ്വാഭാവികമാണ് എന്നുമായിരുന്നു കളക്ടര്‍ നല്കിയ മറുപടി എന്നാല്‍ അട്ടിമറി തന്നെ ആണെന്നും യന്ത്രങ്ങളിലെ തകരാറുകള്‍ ബാഹ്യ പ്രേരണ മൂലമാണ് എന്നും കമ്മിഷന് അറിയിച്ചിരുന്നു.
ലീഗിന്റെയും എസ്ഡിപിഐയുടെയും സ്വാധീന മേഖലകളില്‍ ആണ് ക്രമക്കേടുകള്‍ ഉണ്ടായത്. പത്തു മുതല്‍ മുപ്പതു വരെ വോട്ടുകള്‍ രേഖപ്പെടുത്തിയ ശേഷം ആണ് കടലാസും സെല്ലോ ടാപ്പും ഒട്ടിച്ച നിലയില്‍ വോട്ടിംഗ് യന്ത്രത്തില്‍ ഒരു ചിഹ്നം മാത്രം തെളിയുന്ന തരത്തില്‍ മാറ്റിയെടുത്തത് ശ്രദ്ധയില്‍ പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് അവസാനം വോട്ടുചെയ്തവരെ ചുറ്റിപ്പറ്റി അന്വേഷണം ആരംഭിച്ചു.
കമ്മിഷന് കളക്ടറോട് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: