ന്യൂദല്‍ഹി: കൃഷിക്ക് വമ്പന്‍ സഹായം, സാമൂഹ്യപരിരക്ഷയ്ക്ക് വന്‍ നീക്കിവെപ്പ്, അടിസ്ഥാന സൗകര്യ വികസനത്തിന് കൂറ്റന്‍ കുതിപ്പ്; മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് വഴിത്തിരിവാകുന്നു. നികുതി വര്ദ്ധനകളില്ല. സാധാരണക്കാരെ മുന്നില്‍ക്കണ്ടുള്ള അന്ത്യോദയ സങ്കല്‍പ്പമാണ് ഈ വാര്‍ഷിക ആസൂത്രണത്തിന്റെ അടിത്തറ.
കൃഷിയ്ക്കും റോഡ്-റെയില്‍ വികസനത്തിനും സാമൂഹ്യ സുരക്ഷയ്ക്കുമാണ് ഏറ്റവും മുന്‍തൂക്കം. യുവജനതയുടെയും പിന്നാക്കക്കാരുടെയും ക്ഷേമത്തിന് ഒപ്പം മുന്‍ഗണന നല്കുന്ന, നരേന്ദ്ര മോദി സര്‍ക്കാരിന്റെ അരുണ്‍ ജെയ്റ്റ്ലി ബജറ്റ്, ജനാഭിലാഷം പ്രകടിപ്പിക്കുന്നതായി. സമഗ്ര ഗ്രാമവികസനവും കര്‍ഷകര്‍ക്കും സാധാരണക്കാര്‍ക്കും മികച്ച ജീവിതനിലവാരവും ഉറപ്പുനല്‍കുന്നതാണ് പദ്ധതികള്‍.
ബജറ്റ് കര്‍ഷകരുടെ വരുമാനം അഞ്ചുവര്‍ഷം കൊണ്ട് ഇരട്ടിയാക്കാന്‍ ലക്ഷ്യമിടുന്നു. റോഡ്, റെയില്‍ തുടങ്ങിയ വികസനത്തിന് 2.18 ലക്ഷം കോടി രൂപയാണ് മാറ്റിവച്ചത്. പാവപ്പെട്ട ഒന്നരക്കോടിയിലേറെ കുടുംബങ്ങള്‍ക്ക് സൗജന്യ പാചക വാതക കണക്ഷന് ഉറപ്പാക്കുന്ന ബജറ്റില്‍ പാവപ്പെട്ട മുഴുവന്‍ കുടുംബങ്ങള്‍ക്കും ഒരു ലക്ഷം രൂപയുടെ വരെ മെഡിക്കല്‍ ഇന്‍ഷ്വറന്‍സ് ലഭ്യമാക്കുന്നു. തൊഴിലുറപ്പു പദ്ധതിക്ക് വന്‍തോതില്‍ വിഹിതം നീക്കിവച്ച ബജറ്റില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് ചരിത്രത്തിലാദ്യമായി 2.87 ലക്ഷം കോടിയാണ് വകയിരുത്തിയിരിക്കുന്നത്.
ഗ്രാമങ്ങള്‍, ദരിദ്രര്‍, കര്‍ഷകര്‍, വനിതകള്‍, യുവാക്കള്‍ എന്നിവരുടെ ജീവിതത്തില്‍ ഗുണപരമായ മാറ്റങ്ങള്‍ വരുത്തുന്നതിനാണ് ഈ ബജറ്റെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
- ആദായ നികുതിപരിധിയില്‍ മാറ്റമില്ല (ഇളവിനുള്ള വീട്ടുവാടക പരിധി 24,000ല്‍നിന്ന് 60,000 രൂപയാക്കി)
- രാജ്യത്തെ മുഴുവന്‍ പാവപ്പെട്ട കുടുംബങ്ങള്‍ക്കും ഒരു ലക്ഷം രൂപയുടെ ചികില്‍സാ ഇന്‍ഷ്വറന്‍സ്, 60 കഴിഞ്ഞവര്‍ക്ക് അധികമായി 30,000 രൂപ എല്ലാ ജില്ലാ ആശുപത്രികളിലും ഡയാലിസിസ് സൗകര്യം
- ഡയാലിസിസ് യന്ത്രങ്ങള്‍ക്കുള്ള തീരുവ നീക്കി പാവപ്പെട്ടവര്‍ക്ക് വീട്ടമ്മമാരുടെ പേരില്‍ സൗജന്യ സബ്സിഡി ഗ്യാസ്
- ദേശീയ തൊഴിലുറപ്പു പദ്ധതിക്ക് 38,500 കോടി
- റോഡ്, റെയില്‍ വികസനത്തിന് 2,18,000 കോടി രൂപ
- ചരിത്രം കുറിച്ച് പഞ്ചായത്തുകള്‍ക്ക് 2.87 ലക്ഷം കോടി
- കൃഷി, കര്‍ഷക ക്ഷേമം, ജലസേചനം എന്നിവയ്ക്ക് 47,912 കോടി രൂപ
- സ്വച്ഛ് ഭാരതിന് 9000 കോടി
- 3000 പുതിയ ജനൗഷധ കടകള്‍ തുറക്കും
- സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ആദ്യ മൂന്നു വര്‍ഷം നികുതിയില്ല
- ഉന്നത വിദ്യാഭ്യാസത്തിന് വായ്പ നല്കാന് പ്രത്യേക ഏജന്‍സി
- കള്ളപ്പണം പിഴകൊടുത്ത് സാധുവാക്കാന്‍ സൗകര്യം
- 2018 മെയ് ഒന്നോടെ എല്ലാ വീടുകളിലും വൈദ്യുതി
- കാറുകള്‍ക്ക് പരിസ്ഥിതി തീരുവ
- വില കൂടിയ വസ്ത്രങ്ങള്‍ക്ക് തീരുവ
- 63 പുതിയ നവോദയ വിദ്യാലയങ്ങള്‍
- ബാങ്കുകള്‍ക്ക് പ്രത്യേക ട്രിബ്യൂണല്‍, 25,000 കോടിയുടെ ഫണ്ട്
- സാധാരണക്കാര്‍ക്ക് വീടു നിര്‍മ്മിക്കുന്നതിന് നികുതിയില്ല
- ആധാര്‍ വ്യാപകമാക്കും
- കൃഷി രക്ഷക്കായി ഫണ്ട് കണ്ടെത്താന്‍ സെസ്
- മുദ്രാ യോജന വഴി 1.8 ലക്ഷം കോടി വായ്പയായി നല്‍കും
- ആദ്യമായി വീടു വാങ്ങുന്നവര്‍ക്കു പലിശയിളവ്
- അടുത്ത സാമ്പത്തിക വര്‍ഷം അനുവദിക്കുന്ന 35 ലക്ഷം രൂപ വരെയുള്ള ഗാര്‍ഹികവായ്പകള്‍ക്ക് പ്രതിവര്‍ഷം അധികപ്പലിശയില്‍ 50,000 രൂപയുടെ വരെ ഇളവ്
- 60 ചതുരശ്ര അടി വരെ വിസ്തീര്‍ണമുള്ള വീടുകള്‍ക്കു സേവന നികുതിയില്ല
- ദേശീയ പെന്ഷന് പദ്ധതിയില്‍ വിരമിക്കുന്ന വേളയില്‍ മൊത്തം തുകയുടെ നാല്പത് ശതമാനം വരെ പിന്‍വലിക്കുന്നതിന് നികുതി ഇല്ല
- ദേശീയ പെന്ഷന് പദ്ധതിയും ഇപിഎഫ്ഒയും നല്കുന്ന വാര്‍ഷിക സേവനങ്ങള്‍ക്കുള്ള സേവന നികുതി പിന്‍വലിക്കും
- ഭാഷ, വ്യാപാരം, സംസ്കാരം, യാത്ര, ടൂറിസം എന്നീ മേഖലകളില്‍ ആശയവിനിമയം പ്രോത്സാഹിപ്പിക്കാന്‍ ‘ഏക് ഭാരത് ശ്രേഷ്ഠ് ഭാരത്’ പദ്ധതി
- സര്‍വ്വീസ് ചാര്‍ജ്ജ് എടുത്തു കളയുക വഴി ഇന്‍ഷ്വറന്‍സ് എടുക്കാനുള്ള ചെലവു കുറയും
- ആദായ നികുതി റിബേറ്റ് സാധാരണക്കാര്‍ക്ക് പ്രയോജനകരം
വില കൂടും
- സിഗരറ്റ് (ബീഡി ഒഴികെയുള്ള പുകയില ഉത്പ്പന്നങ്ങള്‍)
- ആഡംബരക്കാറുകള്‍ ഡീസല്‍, പെട്രോള്‍ കാറുകള്‍
- വെള്ളി ഒഴികെയുള്ള ആഭരണങ്ങള്‍
- ബ്രാന്‍ഡഡ് വസ്ത്രങ്ങള്‍
വില കുറയും
- ഫ്രിഡ്ജ്$വീടു നിര്‍മ്മാണത്തിനുള്ള റെഡിമിക്സ്
- ഡയാലിസിസ് മെഷീന്
- കടലാസ്
- പത്രക്കടലാസ്
- സോളാര്‍ വിളക്ക്
- ചെരുപ്പ്
- ഇന്‍ഷുറന്‍സ് പ്രീമിയം
ജനാഭിലാഷം നിറവേറ്റുന്ന ബജറ്റ്: മോദി
ന്യൂദല്‍ഹി: ജനങ്ങളുടെ സ്വപ്നത്തോട് ഏറ്റവും അടുത്തു നില്ക്കുന്ന ബജറ്റാണിതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബജറ്റിന് ഞാന്‍ ധനമിന്തി അരുണ്‍ ജെയ്റ്റ്ലിയെ അഭിനന്ദിക്കുന്നു. പ്രാഥമിക വിദ്യാഭ്യാസത്തിന് സര്‍ക്കാര്‍ വലിയ പ്രാധാന്യമാണ് നല്‍കുന്നത്. വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റങ്ങള്‍ വരുത്തുന്ന ബജറ്റാണിത്. മോദി പറഞ്ഞു.
ദളിത് യുവജനത തൊഴില്‍ തേടുന്നവരല്ല, അവരെ തൊഴില്‍ നല്കുന്നവരാക്കി മാറ്റണമെന്നാണ് സര്‍ക്കാരിന്റെ ആഗ്രഹം.അത് ബജറ്റില്‍ പ്രതിഫലിക്കുന്നുമുണ്ട്. അടിസ്ഥാന സൗകര്യവികസനത്തിന് രണ്ടും ലക്ഷം കോടിയാണ് വകയിരുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: