തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കേരളത്തിലെ മുന്നണി നേതൃത്വത്തിന് കടുത്ത അസഹിഷ്ണുതയെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് വി. മുരളീധരന്. പ്രധാനമന്ത്രി മോദിയെ സ്വാഗതം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നരേന്ദ്രമോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ചടങ്ങിലേക്ക് ഔദ്യോഗികമായി ക്ഷണിച്ചിട്ടുപോലും ചെല്ലാതിരുന്നയാളാണ് സംസ്ഥാന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ബീഹാറില്‍ ഒരു മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ പരിവാരസമേതം അവിടെയെത്തുകയും ചെയ്തു. അസഹിഷ്ണുതയ്ക്ക് തെളിവാണിത്.
അടല്‍ബിഹാരി വാജ്പേയി പ്രധാനമന്ത്രിയായിരുന്ന കാലത്ത് അദ്ദേഹം പങ്കെടുത്ത പരിപാടികള്‍ അന്നത്തെ മുഖ്യമന്ത്രിയും ഇടതു നേതാവുമായ ഇ. കെ. നായനാര്‍ ബഹിഷ്കരിച്ചിട്ടുണ്ട്. അഴിമതിയുടെ കാര്യത്തില്‍ മാത്രമല്ല ബിജെപിയോടുള്ള തൊട്ടുകൂടായ്മയുടെ കാര്യത്തിലും കേരളത്തിലെ രണ്ട് മുന്നണികളും ഒരേ മനസ്സുള്ളവരാണെന്ന് മുരളീധരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: