സദസ്സിനെ ഇളക്കിമറിച്ച് കലോത്സവവേദികളിലെ ഓര്‍മ്മകള്‍ പങ്കുവെച്ച് നടന് ജയറാം. സമാപന ചടങ്ങില്‍ മുഖ്യാതിഥിയായാണ് ജയറാം കലോത്സവനഗരിയിലെത്തിയത്.കലോത്സവ വേദികളില്‍ എന്നും വന്നയാളായതിനാല്‍ ഇതിന്റെ മഹത്വം അറിയാനുണ്ടെന്ന് പറഞ്ഞാണ് ജയറാം സംസാരംതുടങ്ങിയത്. കോളേജില്‍ പഠിച്ചപ്പോള്‍ മൂന്ന് വര്‍ഷം തുടര്‍ച്ചയായി മിമിക്രിക്കും മോണാ ആക്ടിനും മൂന്നാം സമ്മാനംലഭിച്ചു.
സംഗീതജ്ഞ എം.എസ്. സുബ്ബലക്ഷ്മിയുടെജീവിത കഥ പറഞ്ഞ് വിദ്യാര്‍ത്ഥികള്‍ക്കും സംഘാടകര്‍ക്കും ഉപദേശം നല്‍കാനും അദ്ദേഹം മറന്നില്ല. സ്റ്റേജിന് വേണ്ടി മാത്രം കല അഭ്യസിച്ച കലാകാരി ആയിരുന്നില്ല എം.എസ് സുബ്ബലക്ഷ്മി. കലോത്സവങ്ങളിലെ ചെറിയകാര്യങ്ങളില്‍ അദ്ധ്യാപകരും രക്ഷിതാക്കളും കോടതിയിലെത്തുന്നത് ഒഴിവാക്കണം.
ജയറാമിന്റെ വാക്കുകള്‍ അര്പ്പുവിളികളോടെയാണ് സദസ് സ്വീകരിച്ചത്. സ്വര്‍ണ്ണകപ്പ് നേടിയ ജില്ലയുടെ പ്രഖ്യാപനവും ജയറാം നിര്‍വ്വഹിച്ചു. ചലച്ചിത്രപ്രവര്‍ത്തകരും ദമ്പതികളുമായ ആഷിക് അബു, റിമാകല്ലിങ്കല്‍ എന്നിവരും പരിപാടിയില്‍ പങ്കെടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: