പത്തനംതിട്ട: നഗരസഭാ ബസ്സ്റ്റാന്റും പരിസരവും സാമുഹിക വിരുദ്ധരുടെ താവളമാവുന്നു. രാത്രി കാലങ്ങളില്‍ ഷോപ്പിങ് കോംപ്ലക്സിന്റെ മുകള്‍ഭാഗത്ത് തുറസായി കിടക്കുന്നിടമാണ് സാമുഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി തിരഞ്ഞെടുക്കുന്നത്.
ലഹരി ഇടപാടിനായി വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നിരവധിപേരാണ് ബസ്സ് സ്റ്റാന്റ് പരിസരത്തെത്തുന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ലഹരിസാധനങ്ങളുടെ വിതരണ കേന്ദ്രംവും ബസ്സ്സ്റ്റാന്‍ഡ് പരിസരമാണ്. വാഹനങ്ങളിലെത്തി മദ്യപിക്കുന്ന സംഘം വലിച്ചെറിയുന്ന മദ്യകുപ്പികള്‍ നഗരസഭയുടെ വിവിധ ഭാഗങ്ങളില്‍ കൂട്ടിയിട്ടിരിക്കുകയാണ്.
ജില്ലാ ഭരണ സിരാകേന്ദ്രത്തിലെ ബസ് സ്റ്റേഷനായിട്ടും പോലിസിന്റെ സേവനം രാത്രികാലങ്ങളില്‍ ലഭ്യമല്ലാത്തതും ബസ് സ്റ്റേഷനുള്ളില്‍ പോലിസ് സഹായ കേന്ദ്രം ഇല്ലാത്തതും സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് തണലാവുന്നു. നഗരത്തിലെത്തുന്ന സ്കൂള്‍ വിദ്യാര്‍ഥിനികളടക്കം ബസ് സ്റ്റേഷനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഷോപ്പിങ് കോംപ്ലക്സിന്റെ മുകളിലത്തെ നിലകളില്‍ മണിക്കൂറുകളോളം തങ്ങുന്നതായി കടയുടമകളും ഓട്ടോ റിക്ഷഡ്രൈവര്മാരും പറയുന്നു. ഇവര്‍ പുലര്‍ത്തുന്ന ജാഗ്രതകൊണ്ട് കഴിഞ്ഞ ദിവസം ഇവിടെ അധിക സമയം തങ്ങിയ വിദ്യാര്‍ഥികളില്‍ ചിലരെ ഓടിച്ചു വിടുന്നതിന് സാഹചര്യം ഒരുക്കിയിരുന്നു.
നഗരത്തിലെ സ്കൂളുകളിലും കോളജുകളിലും നടക്കുന്ന പ്രശ്നങ്ങള്‍ ഒത്തുതീര്‍പ്പിലോ, ഏറ്റുമുട്ടലിലോ അവസാനിക്കുന്നതും പത്തനംതിട്ടയിലെ സ്വകാര്യ ബസ് സ്റ്റാന്‍ഡിലാണ്. ഇതോടൊപ്പമാണ് കെഎസ്ആര്‍ടിസി ബസ്സ്റ്റേഷന് സമീപത്ത് പ്രവര്‍ത്തിക്കുന്ന ചില കെട്ടിടങ്ങളും നഗരസഭ ലക്ഷങ്ങള്‍ ചെലവഴിച്ച് പുനരുദ്ധരിച്ച റോഡും സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് താവളമാകുന്നത്.
വൈകുന്നേരത്തോടെ ബസ് സ്റ്റാന്‍ഡുകളിലും ബസ് സ്റ്റേഷനുകളുടെ ഇടറോഡുകളിലുമായി വിവിധ ഭാഗങ്ങളില്‍ സംഘടിക്കുന്ന സംഘം സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാരെ ശല്യം ചെയ്യുന്നതും പതിവായിരിക്കുകയാണ്. വ്യാപാര സ്ഥാപനങ്ങള്‍ അടക്കുന്നതോടെ ഇവിടങ്ങളില്‍ മദ്യപാന സംഘങ്ങളുടെ കേന്ദ്രമാകുന്നു. അടുത്ത ദിവസം വ്യാപാര കേന്ദ്രങ്ങള്‍ സജീവമാകുന്നതോടെയാണ് പലരും സ്ഥലം വിടുക. ഇത്തരം സംഘങ്ങളെക്കൊണ്ട് വ്യാപാരികളും പൊറുതിമുട്ടി കഴിയുകയാണ്. രാത്രികാലങ്ങളില്‍ സ്റ്റാന്റിന്റെ പരിസരങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ചില തട്ടുകടകള്‍ മദ്യപര്‍ക്ക് വേണ്ട സൗകര്യം ഒരുക്കി കൊടുക്കുന്നതായ പരാതിയും ഉയരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: