പാലക്കാട്: കേരളത്തിലെ കര്‍ഷകരെ പറ്റിച്ചുകൊണ്ട് വീണ്ടും തമിഴ്നാട്.പറമ്പിക്കുളം വനമേഖലകളില്‍ ഇപ്പോള്‍ പറമ്പിക്കുളം,തൂണക്കടവ് പെരുവാരിപ്പള്ളം, ആളിയാര്‍ ഡാമുകളിളായി 6.73 ടിഎംസി വെള്ളമുണ്ട്. കരുതല്‍ശേഖരം 4.91 കഴിഞ്ഞാല്‍ 1.82 ടിഎംസി ജലത്തിന്റെ വിതരണത്തിന് നിയമതടസമില്ല. ഇതുകൊണ്ടുതന്നെ വെള്ളമില്ലെന്ന പതിവുമൊഴി കേരളത്തിലെ കര്‍ഷകരെ പറ്റിക്കുന്നതാണെന്ന് ആക്ഷേപം.
ആളിയാറില്‍ വെള്ളമില്ലെന്നുപറഞ്ഞ് മാര്‍ച്ച് ആദ്യപകുതിയില്‍ നല്‍കേണ്ട സെക്കന്‍ഡില്‍ 240 ഘനയടി ജലം 100 ഘനയടിയായി തമിഴ്നാട് കുറയ്ക്കുകയും ചെയ്തു.ശിരുവാണി ഡാമിലെ കരുതല്‍ശേഖരത്തില്‍ നിന്ന് തമിഴ്നാട് വെള്ളമെടുക്കുന്നുമുണ്ട്.
ആളിയാര്‍ ഡാമില്‍ 5.308 ടിഎംസി, പെരുവാരിപള്ളത്തു .367 ടിഎംസി, തൂണക്കടവില്‍ .354 ടിഎംസി, ആളിയാറില്‍ .696 ടിഎംസി.എന്നിങ്ങനെയാണ് മാര്‍ച്ച് ഒന്നിനുള്ള ജലനിരപ്പ്.
മൊത്തം പറമ്പിക്കുളം ഗ്രൂപ്പ് ഡാമുകളില്‍ 6.73 ടിഎംസി, ആളിയാര്‍ ഡാമില്‍ 4.4 ടിഎംസി,തൂണക്കടവ്,പെരുവാരിപ്പള്ളംഡാമുകളില്100 ടിഎംസി വീതവും, രണ്ട് ടിഎംസി, ആളിയാറില്‍, 311 ടിഎംസി എന്നിങ്ങനെയാണ് ഡാമുകളുടെ കരുതിയിരുപ്പ്. ആകെ 4.91 ടിഎംസിയുമാണ്.
ഏറ്റവും കുറഞ്ഞ കരുതിയിരുപ്പ് ശേഖരം കഴിഞ്ഞാല്‍ ബാക്കിയുള്ള 1.82 ടിഎംസി വെള്ളം ഒരു നിയമതടസവുമില്ലാതെ പറമ്പികുളത്തുനിന്ന് ഉപയോഗിക്കാമെന്നിരിക്കെ ജലവിതരണത്തില്‍ തമിഴ്നാട് കുറവുവരുത്തുന്നത്തിന് കേരളത്തിലെ ഉദ്യോഗസ്ഥര്‍ കൂട്ടുനില്‍ക്കുന്നുവെന്നാണ് കര്‍ഷകരുടെ ആക്ഷേപം.
കേരളത്തിന്റെ അധീനതയിലുള്ള ഗ്രൂപ്പ് ഡാമുകളിലെ ജലശേഖരത്തിനു പുറമെ രണ്ടുദിവസമായി പറമ്പിക്കുളത്തെ മലനിരകളില്‍ മഴയും എത്തിയിട്ടുണ്ട്. ചിറ്റൂര്‍പുഴ പദ്ധതിയിലെ കമ്പലത്തറ ഏരി,വെങ്കലക്കയം മിനിഡാം,കുന്നംപിടാരി റിസര്‍വോയര്‍,ചുള്ളിയാര്‍ഡാം, മീങ്കരഡാം എന്നി ജലസംഭരണികളുടെ ആകെ സംഭരണശേഷി 0.5 (അര) ടിഎംസിയില്‍ താഴെ മാത്രമാണ്.
ഇപ്പോഴത്തെ പറമ്പിക്കുളം ഗ്രൂപ്പ് ഡാമുകളിലെ കരുതല്‍ ശേഖരത്തില്‍ തൊടാതെ കരാറുപ്രകാരം മാര്‍ച്ച് ആദ്യപകുതിയില്‍ കേരളത്തിലേക്ക് ഒഴുക്കേണ്ടത് സെക്കന്‍ഡില്‍ 240 ഘനയടിയാണ്.
അത്രയുംതന്നെ അളവില്‍ ജലവിതരണം നല്കുകയാണെങ്കില് തന്നെ 95ദിവസം നിര്‍ത്താതെ മണക്കടവിലേക്ക് ഒഴുക്കാന്‍ പറമ്പിക്കുളത്ത് വെള്ളമുണ്ട്.
പിന്നെ എന്തിനാണ് കേരളത്തിലേക്കുള്ള നീരൊഴുക്ക് വെട്ടികുറച്ച് 100 ഘനയടിയാക്കി കുറച്ചതെന്ന ഉദ്യോഗസ്ഥരോടുള്ള ചോദ്യത്തിന്മറുപടിയില്ല.കരാര്‍ പ്രകാരം ഏപ്രില്‍ മാസത്തിലും മേയ് മാസത്തിലെ ആദ്യപകുതിയിലും ജലവിതരണം നടത്തേണ്ടതുമില്ല.
വരള്‍ച്ച സാഹചര്യത്തില്‍ കേരളത്തിന് അവകാശപ്പെട്ട പറമ്പിക്കുളത്തെ ഡാമുകളിലെ ജലം നേടിയടുത്ത് സംസ്ഥാനത്തെ നദികളിലെ തടയണകളും കുളങ്ങളും ഡാമുകളും നിറയ്ക്കേണ്ടതുണ്ട്.
ഉദ്യോഗസ്ഥര്‍ മൗനം പാലിക്കുന്നതിനാല്‍ സാങ്കേതിക അറിവില്ലാത്ത രാഷ്ര്ടീയ പ്രതിനിധികള്‍ അഭിപ്രായത്തിനൊപ്പം നീങ്ങുകയാണ്.ഒപ്പം തമിഴ്നാടിന്റെ ഉദ്യോഗസ്ഥര്‍ ആളിയാറില്‍ വെള്ളമില്ലെന്ന വാദത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: