ഏനാത്ത്: ഏനാത്ത് പാലത്തിന് ബലക്ഷയം സംഭവിച്ചിട്ട് ഇന്ന് രണ്ട് മാസം. പാലം തകരാറിലായി രണ്ട് മാസം കഴിഞ്ഞിട്ടും ജനങ്ങളുടെ യാത്രാ ദുരിതത്തിന് അറുതി വരുത്താന്‍ സംസ്ഥനസര്‍ക്കാര്‍ സംവിധാനമൊരുക്കാത്തതില്‍ പ്രതിഷേധം ഉയര്‍ന്ന് തുടങ്ങി.
യാത്രാസൗകര്യംഒരുക്കാനായി ആറ്റിന്റെ ഇരുവശങ്ങളിലും കെഎസ്ടിപിയുടെ ചുമതലയില്‍ അബര്ട്ട്മെന്റുകള് നിര്‍മ്മിച്ച് നല്കിയാല് ഉടന്‍ ബെയ്ലി പാലം നിര്‍മ്മിക്കുമെന്ന് പാലതകരാറിലായതിന് പിന്നെലെ കരസേന ഉറപ്പ് നല്‍കിയിട്ടും സംസ്ഥാന സര്‍ക്കാര്‍ ജാഗ്രതയോടെ ഇടപെടാത്തതുകാരണം നിര്‍മ്മാണം നീളുകയാണ്. ആറ്റിന്റെ ഒരു കരയില്‍(കുളക്കടഭാഗം) മാത്രമാണ് അബര്ട്ട്മെന്റ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. മറുകരയില്‍ക്കൂടി നിര്‍മ്മിച്ചെങ്കില്‍ മാത്രമേ കരസേന ബെയ്ലി പാലം നിര്‍മ്മാണം ആരംഭിക്കുകയുള്ളൂ. 150 അടി നീളത്തിലും 10.9 അടി വീതിയിലുമുള്ള ബെയ്ലി പാലമാണ് ഇവിടെ നിര്‍മ്മിക്കുന്നത്.
കരസേന ഇതിന് സജ്ജമാണെങ്കിലും ബെയ്ലി പാലം വേണോ വേണ്ടയോ എന്ന കാര്യത്തില്‍ തര്‍ക്കങ്ങള്‍ അണിയറയില്‍ നടക്കുന്നതായും ആക്ഷേപമുയരുന്നു. പാലത്തിന്റെ ബലക്ഷയം മാറ്റി ഗതാഗതം പുനഃസ്ഥാപിക്കുംവരെയുള്ള യാത്രാദുരിതത്തിന് അറുതിയുണ്ടാക്കാനാണ് ബെയ്ലി പാലം നിര്‍മ്മിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെകൂടി താല്പര്യത്തോടെ സൈന്യം തയ്യാറായത്.അതേസമയം സംസ്ഥാന സര്‍ക്കാര്‍ സംരംഭമായ സില്‍ക്കിനെ ഉപയോഗിച്ച് സ്റ്റീല്‍ പാലം നിര്‍മ്മിക്കാനാണ് സംസ്ഥാന സര്‍ക്കാരിന് കൂടുതല്‍ താത്പര്യം ഉണ്ടായിരുന്നതത്രേ.
ബലക്ഷയം സംഭവിച്ച പാലത്തിന്റെ അറ്റകുറ്റപ്പണികള്‍ ഒട്ടും വേഗത്തില്ല നടക്കുന്നത്. ആറ് മാസം കൊണ്ട് ബലക്ഷയം മാറ്റി പാലം ഗതാഗതത്തിന് തുറന്നുകൊടുക്കുമെന്ന വകുപ്പ്മന്ത്രി ജി. സുധാകരന്റെ പ്രസ്താവനക്ക് ഏറെ നാണക്കേടുണ്ടാക്കുംവിധമാണ് ഒച്ചിഴയും വേഗത്തിലുള്ള നിര്‍മ്മാണ ജോലികള്‍. വേനല്‍ക്കാലം മാറി മഴവരുന്നതോടെ പാലത്തില്‍ വെള്ളത്തിന്റെ ഒഴുക്ക് കൂടും. ഇത് തുടര്‍നിര്‍മ്മാണ ജോലികളെ തടസപ്പെടുത്തും. എന്നാല്‍ സംസ്ഥാന ധനവകൂപ്പ് വേണ്ടത്ര ഫണ്ട് അനുവദിക്കാത്തതുകൊണ്ടാണ് നിര്‍മ്മാണം ഇഴയുന്നതെന്നാണ് ഇപ്പോള്‍ ലഭ്യമാകുന്ന സൂചന.
ഇതിനിടെ അബട്ട്മെന്റിന്റെ നിര്‍മ്മാണം വിലയിരുത്തലിനായി കരസേനയുടെ ഉദ്യോഗസ്ഥര്‍ കഴിഞ്ഞദിവസംവീണ്ടും എത്തി. സെക്കന്തരാബാദ് റെജിമെന്റിലെ കേണല്‍ നീരജ് റാത്തൂറിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് എത്തിയത്. അബട്ട്മെന്റിന്റെ നിര്‍മ്മാണത്തില്‍ സംതൃപതി അറിയിച്ചു. മറുകരയിലെ അബട്ട്മെന്റുകൂടി പൂര്‍ത്തിയായെങ്കിലേ സൈന്യത്തിന്റെ എഞ്ചിനീയറിങ് വിഭാഗം നിര്‍മ്മാണം ആരംഭിക്കുകയുള്ളൂയെന്ന് അദ്ദേഹം വ്യക്തമാക്കി. അടുത്തയാഴ്ച രണ്ടാമത്തെ അബര്ട്ട്മെന്റും പൂര്‍ത്തിയാകുമെന്നാണ് കെഎസ്ടിപി ഉദ്യോഗസ്ഥര്‍ കേണല്‍ നീരജ് റാത്തൂരിന് ഉറപ്പ് നല്‍കിയത്. ഏപ്രില്‍ ആദ്യവാരത്തില്‍ ബെയ്ലി പാലം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: