കടമ്പഴിപ്പുറം: വായില്ല്യാംകുന്ന് പൂരാഘോഷങ്ങള്‍ക്ക് കൊടിയേറ്റത്തോടെ തുടക്കമായി. അണിമംഗലത്ത് വാസുദേവന്‍ നമ്പൂതിരിപാടിന്റെ കാര്‍മ്മികത്വത്തില്‍ ക്ഷേത്രത്സവത്തിന് കൊടിയേറി. വിശേഷാല്‍ പൂജകള്‍ക്ക് പുറമെ വിവിധ കാലപരിപാടികളും അരങ്ങേറും. കാടിയേറ്റത്തോടുബന്ധിച്ച് സാഹിത്യകാരനും നിരൂപകനുമായ ആഷാമേനോന് പങ്കെടുത്ത സാംസ്കാരിക സമ്മേളനം, ആത്മീയ പ്രഭാഷണം, നളചരിതം 2ാം ദിവസം കഥകളി (ദുര്യോധനവധം), പ്രസാദ ഊട്ട് എന്നിവ നടന്നു. പൂരം പുറപാടായ ഇന്ന് രാവിലെ 8ന് ഓട്ടന്തുള്ളല്, 9ന് ഭക്തി പ്രഭാഷണം, 11ന് നല്ലേപ്പിള്ളി കുട്ടന് മാരാറും സംഘവും അവതരിപ്പുക്കുന്ന പഞ്ചവാദ്യം,ശ്രീ വായില്ല്യാംകുന്ന് സ്ഥലമഹാത്മ്യം പുസ്തക പ്രകാശനം, ചാക്യാര്‍കൂത്ത്, ഭക്തി ഗാനസുധ. മാര്‍ച്ച് 7ന് ഓട്ടന്തുള്ളല്, ചാക്യാര്‍കൂത്ത്, അക്ഷര ശ്ലോകസദസും കാവ്യകേളിയും, നൃത്ത സന്ധ്യ. 8ന് ഓട്ടന്തുള്ളല്, ചാക്യാര്‍കൂത്ത്, ഡബിള്‍ തായമ്പക. 9ന് ഓട്ടന്തുള്ളല്, ചാക്യാര്‍കൂത്ത്, തിരുവാതിരകളി, നൃത്തനൃത്യങ്ങള്‍. 10ന് ചെറിയാറാട്ട് ഓട്ടന്തുള്ളല്, ചാക്യാര്‍കൂത്ത്, ഭക്തി പ്രഭാഷണം, നൃത്തനൃത്യങ്ങള്‍, 11ന് വലിയാറാട്ട് , ഓട്ടന്തുള്ളല്, ചാക്യാര്‍കൂത്ത്, പുതുക്കോട് ഉണ്ണികൃഷ്ണന് മാരാര്‍ നയിക്കുന്ന പഞ്ചവാദ്യം. 12ന് പൂരം, കിഴക്ക്, പടിഞ്ഞാറ്, വടക്ക്, തെക്ക് ദേശ വേലകള്‍, കമ്പം കത്തിക്കല്‍, വെടികെട്ട്, ഭക്തിഗാനമേള എന്നിവയോടുകൂടി പൂരം അവസാനിക്കും. എല്ലാ ദിവസവുംആറാട്ട് എഴുന്നളിപ്പും പ്രസാദ ഊട്ട് ഉണ്ടായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: