ചങ്ങനാശേരി: അരി ചാക്കുകളില്‍ തൂക്കക്കുറവ് കണ്ടെത്തിയതിന് ഹൈപ്പര്‍ മാര്‍ക്കറ്റിനെതിരെ കേസ്സെടുത്തു. കോട്ടയം ലീഗല്‍ മെട്രോളജി അസിസ്റ്റന്റ് കണ്ട്രോളര് വി.എസ്. ജനാര്‍ദ്ദനന്റെ നേതൃത്വത്തില്‍ ചങ്ങനാശേരി ലീഗല്‍ മെടോളജി ഇന്‍സ്പെക്ടര്‍ യൂജിന്‍ പസില്‍ കെ.വി.ചങ്ങനാശ്ശേരിയില്‍ നടത്തിയ പരിശോധനയിലാണ് അരിയുടെ തൂക്കത്തില്‍ കുറവ് കണ്ടെത്തിയത്. പത്തുകിലോ തൂക്കം രേഖപ്പെടുത്തിയ ചാക്കില്‍ തൂക്കക്കുറവ് ഉണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. രണ്ട് പ്രമുഖ കമ്പനികളുടെ അരി പായ്ക്കറ്റുകളിലാണ് തൂക്ക കുറവ് കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: