കൊല്ലം: ഉത്സവങ്ങള്‍ ആഘോഷങ്ങള്‍ മാത്രമാകരുതെന്ന് കാട്ടിതരുകയാണ് പാരിപ്പള്ളി കുറ്റിക്കാട് ശ്രീഭദ്രദേവീക്ഷേത്രത്തിലെ ഭാരവാഹികള്‍. ഇക്കുറി ദേവിയുടെ മകയിര തിരുനാള്‍ മഹോത്സവത്തിന് പച്ചക്കറിതൈകളുടെ സൗജന്യ വിതരണം നടത്തി പ്രദേശത്തെ ബോധവത്ക്കരിക്കുകയെന്നതുകൂടി ലക്ഷ്യമിടുന്നു.
ഇന്ന് മുതല്‍ മാര്‍ച്ച് ആറുവരെയാണ് ഉത്സവം നടക്കുന്നത്. ഇന്ന് വൈകിട്ട് അഞ്ചിനാണ് ക്ഷേത്രാങ്കണത്തില്‍ കാര്‍ഷിക ബോധവത്ക്കരണ സെമിനാറും പച്ചക്കറിതൈകളുടെ വിതരണവും സംഘടിപ്പിക്കുന്നത്.
എംഎല്‍എ ജി.എസ്.ജയലാല്‍ അദ്ധ്യക്ഷത വഹിക്കുന്ന പരിപാടിയില്‍ ഓണററി കൗണ്‍സില്‍ ഓഫ് ദ റഷ്യന്‍ ഫെഡറേഷന് ആന്റ് ഡയറക്ടര്‍ ഓഫ് ദ റഷ്യന്‍ സെന്റര്‍ ഡോ. രതീഷ് സി.നായര്‍ ഉദ്ഘാടനം ചെയ്യും. പെരുമ്പടം ശ്രീധരന്, കെ.പി. മോഹനന്, ഗിരിജാകുമാരി, ബി.ബി.ഗോപകുമാര്‍, അഡ്വ. കിഴക്കനേല സുധാകരന്, അഡ്, ബിന്ദുകൃഷ്ണ, അഡ്വ. എന്‍. അനിരുദ്ധന് എന്നിവര്‍ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: