കോഴഞ്ചേരി: വിശക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അന്നം നല്‍കുന്നത് തടസ്സപ്പെടുത്താന്‍ കുട്ടിസഖാക്കളുടെ ശ്രമം.
കലോത്സവത്തില്‍ പങ്കെടുക്കുവാനെത്തുന്നവര്‍ക്ക് ഭക്ഷണപ്പൊതിയും കുടിവെള്ളവും എബിവിപി പ്രവര്‍ത്തകര്‍ വിതരണം ചെയ്യുന്നത് തടയാനാണ് എസ്എഫ്ഐ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ശ്രമിച്ചത്. കലോത്സവത്തിന്റെ ആദ്യ ദിനംതന്നെ എബിവിപി പ്രവര്‍ത്തകര്‍ നടത്തിയ ഭക്ഷണ വിതരണം എല്ലാവരുടേയും പ്രശംസ നേടിയിരുന്നു. ഇതില്‍ അസഹിഷ്ണുത പൂണ്ട കുട്ടിസഖാക്കള്‍ അന്നദാനത്തിന് തടയിടാനാണ് നീക്കം ആരംഭിച്ചത്. ഓരോ ദിവസവും ജില്ലയിലെ വിവിധ കോളേജുകളില്‍ നിന്നും എബിവിപി യൂണിറ്റിന്റെ നേതൃത്വത്തില്‍ ഭക്ഷണപൊതികള്‍ ശേഖരിച്ച് കോഴഞ്ചേരിയില്‍ എത്തിക്കാനാണ് വ്യവസ്ഥ ചെയ്തിരിക്കുന്നത്. ഇതനുസരിച്ച് ഇന്നലെ കോന്നി എന്‍എസ്എസ് കോളേജില്‍ നിന്നുമായിരുന്നു ഭക്ഷണപൊതികള്‍ ശേഖരിക്കേണ്ടിയിരുന്നത്. ഇതിന് തടസ്സമുണ്ടാക്കാനാണ് ചൊവ്വാഴ്ച രാത്രി മുതല്‍ എസ്എഫ്ഐ ഡിവൈഎഫ്ഐ സംഘം ശ്രമം തുടങ്ങിയത്. കോളേജിലെ വിദ്യാര്‍ത്ഥിനികളടക്കമുള്ളവരെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുകയും ഭക്ഷണപ്പൊതികള്‍ നല്‍കരുതെന്ന് പറയുകയുമായിരുന്നു. എന്നാല്‍ ഇത് വകവയ്ക്കാതെ മുഴുവന്‍ വിദ്യാര്‍ത്ഥികളും ഭക്ഷണപ്പൊതികള്‍ നല്കി എബിവിപി പ്രവര്‍ത്തകരോട് സഹകരിച്ചു. ആദ്യദിവസം വിതരണം ചെയ്തതിലേറെ ആളുകള്‍ക്ക് ഭക്ഷണവും കുടിവെള്ളവും ഇന്നലെയും വിതരണം ചെയ്യാന്‍ കഴിഞ്ഞെന്നും തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഭക്ഷണപ്പൊതികളുടെ എണ്ണം വര്‍ദ്ധിപ്പിക്കുമെന്നും എബിവിപി ഭാരവാഹികള്‍ പറഞ്ഞു.
എംജി യൂണിവേഴ്സിറ്റി യൂണിയനും കോഴഞ്ചേരി സെന്റ് തോമസ് യൂണിയനും ഭരിക്കുന്ന എസ്എഫ്ഐ ഭക്ഷണവിതരണം തടസ്സപ്പെടുത്തുവാന്‍ ശ്രമിച്ചത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. സംഘാടനത്തിന്റെ പിഴവുകൊണ്ട് വന്‍പരാജയമായ കലോത്സവം സിപിഎമ്മിനും പ്രാദേശികമായി ഏറെ നാണക്കേടാണ് ഉണ്ടാക്കിയിരിക്കുന്നത്. കലോത്സവത്തന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് എസ്എഫ്ഐയിലെ ചേരിപ്പോര് കൂടുതല്‍ ശക്തമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: