കല്പറ്റ: വയനാട് പ്രീമിയർ ലീഗിന്റെ ഉദ്ഘാടന മത്സരത്തിൽ ഒന്നിനെതിരെ നാലു ഗോളുകൾക്ക് നോവ അരപ്പറ്റ പി.എൽ.സി. പെരുങ്കോടയെ തോൽപ്പിച്ചു. നോവ അരപ്പറ്റയ്ക്ക് വേണ്ടി നാലുഗോളും നേടിയത് ജോസഫ് പെരേര. 23-ാം മിനുട്ടിൽ പ്രഥമ വയനാട് പ്രീമിയർ ലീഗിന്റെ ആദ്യഗോൾ പെരേരയിലൂടെ പിറന്നു. 32-ാം മിനുട്ടിൽ സിറാജാണ് പി.എൽ.സി. പെരുങ്കോടയ്ക്ക് വേണ്ടി ആശ്വാസഗോൾ നേടിയത് പ്രീമിയർ ലീഗ് മുൻ ഇന്ത്യൻ താരം യു. ഷറഫലി ഉദ്ഘാടനം ചെയ്തു. കല്പറ്റ നഗരസഭാധ്യക്ഷ ഉമൈബാ മൊയ്തീൻകുട്ടി അധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ. എം.വി. ശ്രേയാംസ്കുമാർ, ജില്ലാ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് എം.ജെ. വിജയപത്മൻ, ജില്ലാ പോലീസ് മേധാവി രാജ്പാൽ മീണ, പി. സഫറുള്ള, പി.പി. ആലി, പി.കെ. അസ്മത്ത്, പി. ഇസ്മായിൽ, പി. കബീർ തുടങ്ങിയവർ സംസാരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: