മാനന്തവാടി: താഴെയങ്ങാടി പ്രണവം യോഗവിദ്യാപീഠം അഞ്ചാം വാർഷികാഘോഷം ഒ.ആർ. കേളു എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജീവിതശൈലീ രോഗങ്ങളിൽ നിന്നും മുക്തി നേടാൻ ഏറ്റവും നല്ല മാർഗമാണ് യോഗയെന്ന് അദ്ദേഹം പറഞ്ഞു. പ്രണവം യോഗവിദ്യാപീഠം തുടങ്ങുന്ന യോഗാ ടി.ടി.സി കോഴ്സ് മാനന്തവാടി നഗരസഭാ ചെയർമാൻ വി.ആർ. പ്രവീജ് ഉദ്ഘാടനം ചെയ്തു. പഠന കേന്ദ്രത്തിലെ മുതിർന്ന അംഗങ്ങളെ കെ. ഉസ്മാൻ പൊന്നാടയണിയിച്ചു. യോഗാ പഠിതാവും കണ്ണൂർ സർവ്വകലാശാല മാനന്തവാടി കാമ്പസ് ഡയറക്ടറുമായ ഡോ. പി.കെ. പ്രസാദൻ അധ്യക്ഷത വഹിച്ചു. യോഗാചാര്യൻ പ്രവീൺ.ടി.രാജൻ, ടി. സത്യഭാമ, ടി. മണി, പ്രമീളാ വിജയൻ എന്നിവർ സംസാരിച്ചു.
യോഗാ പഠിതാക്കളുടെ യോഗാ പ്രദർശനവും വിവിധ കലാപരിപാടികളും നടത്തി. യോഗാ എക്സലൻസ് അവാർഡുകൾ ചടങ്ങിൽ വിതരണം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: