മാനന്തവാടി: ബ്ലോക്ക് പഞ്ചായത്ത് 2015-16 വർഷം പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് എൻട്രൻസ് കോച്ചിംഗ് നൽകിയതുമായി ബന്ധപ്പെട്ട് ഉയർന്ന അഴിമതി ആരോപണം പുതിയ തലത്തിലേക്ക്. അമേരിക്കൻ എജ്യൂക്കേഷൻ സൊസൈറ്റിക്ക് പണം നൽകാൻ ഒത്താശ ചെയ്ത ബ്ലോക്ക് പഞ്ചായത്തിലെ സി.പി.എം അംഗങ്ങളായ എൻ.എം. ആന്റി ണി ഡാനിയേൽ ജോർജ് എന്നിവരെ നുണ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസി.എം.ജി.ബിജു പത്ര സമ്മേളനത്തിൽ ആവശ്യപ്പെട്ടു. 21. 3.16 ന് കരാറുകാരനെ കൂട്ടി ഭരണ സമിതി യോഗത്തിൽ എത്തുകയും പണം നൽകാൻ ആവിശ്യപ്പെടുകയായിരുന്നു. അഴിമതി ആരോപണം ഉയർന്നപ്പോൾ ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ച് പ്രസ്തുത മിനുട്സ് നശിപ്പിക്കുകയായിരുന്നു.ഇതിനെതിരെ കേസ്സെടുക്കാൻ പോലീസ് തയ്യാറാകണം. അതിന് മുമ്പ് 30.12.15ന് ചേർന്ന ഭരണ സമിതി യോഗത്തിൽ പാർട്ട് ബില്ലായി 20 ലക്ഷം രൂപ നൽകാൻ തീരുമാനിച്ച യോഗത്തിൽ സി.പി.എം.അംഗങ്ങളും ഒപ്പുവച്ചിരുന്നു.എന്നാൽ അന്ന് ബ്ലോക്ക് പഞ്ചായത്ത് വൈ. പ്രസി.കെ.ജെ. പൈലി സെക്രട്ടറിക്ക് പണം നൽകരുതെന്ന് കത്ത് നൽകിയതുകൊണ്ടു മാത്രമാണ് ഭരണസമിതി തീരുമാനം നടക്കാതെ പോയത്.ഈ പ്രൊജക്ടിന് ഡി.പി.സി.യുടെ അംഗീകാരം ലഭിക്കുകയും അതിനനുസരിച്ച് എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് ടെണ്ടർ നൽകിയത്. ഏജൻസിയെ തിരഞ്ഞെടുക്കുന്ന കാലത്ത് തന്നെ മോണിറ്ററിംഗ് കമ്മിറ്റിയും രൂപീകരിച്ചിരുന്നു. കണക്ക്, സയൻസ് വിഷയങ്ങൾ പഠിക്കുന്ന പട്ടികവർഗ്ഗ വിദ്യാർത്ഥികളെയും പ0നം പാതിവഴിയിൽ നിർത്തിയ യോഗ്യതയുള്ളവർക്കുമാണ് കോച്ചിംഗ് നൽകാൻ തീരുമാനിച്ചത്.ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിന് അതാത് പ്രധാന ദ്ധ്യ പകരെയും പട്ടികവർഗ്ഗ വികസന ഓഫീസറെയുമാണ് ചുമതലപ്പെടുത്തിയത്.അതിൽ തിരിമറി നടന്നിട്ടുണ്ടെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ഏജൻസിക്കാരനുമാണ് ഉത്തരവാദിത്വം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: