വടക്കാഞ്ചേരി: ഓട്ടുപ്പാറയില് പ്രവര്‍ത്തിച്ചിരുന്ന കണ്‍സ്യൂമര്‍ ഫെഡ് ഗോഡൗണ്‍ സഹകരണ വകുപ്പ് അടച്ചുപൂട്ടി. ഇവിടെ ജോലി ചെയ്തവരെ മറ്റു സ്ഥലങ്ങളിലേക്ക് മാറ്റി. 2011ലാണ് നന്മ, ത്രീവേണി സൂപ്പര്‍മാക്കറ്റിലേക്ക് ആവശ്യത്തിന് സാധനങ്ങള്‍ എത്തിക്കുന്നതിനു വേണ്ടി ഗോഡൗണ്‍ തുടങ്ങിയത്. കൂടാതെ സഞ്ചരിക്കുന്ന സൂപ്പര്‍മാക്കറ്റുകള്‍ ലേലത്തിന് വെച്ചിരിക്കുകയാണ്. ഏറെക്കുറെ ആവശ്യത്തിന് സാധനങ്ങള്‍ ലഭിക്കാനുളള സൗകര്യം ഇതുവഴി ഉണ്ടായിരുന്നു അതാണ് അടച്ചുപൂട്ടിയത്. നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: