കൊടുങ്ങല്ലൂര്‍: വൈദിക പരിശീലനം നല്കുന്ന സന്യാസസഭ ദേവാലയ ഭൂമി തട്ടിയെടുത്തത് അപലപനീയമെന്ന് കെ.വേണു, കോതപറമ്പ് സെന്റ് തോമസ് ദേവാലയത്തിന്റെ 4 ഏക്കര്‍ ഭൂമി ഇടവക വിശ്വാസികള്‍ അറിയാതെ ഒ എസ്.ജെ സഭക്കു കൈമാറിയതില്‍ പ്രതിഷേധിച്ച് കോട്ടപ്പുറം ബിഷപ്പ് ഹൗസിലേക്ക് നടന്ന മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇടവക സംരക്ഷണ സമിതി നടത്തിയ മാര്‍ച്ചില്‍ നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. ഭൂമി വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് രണ്ടു മാസമായി വിശ്വാസികള്‍ സത്യാഗ്രഹത്തിലാണ്. വരാപ്പുഴ ആര്‍ച്ച് ബിഷപ്പായിരുന്ന ഫ്രാന്‍സിസ് കല്ലറയ്ക്കല്‍ സ്ഥാനമൊഴിയുന്നതിന് തൊട്ടുമുമ്പാണ് ഭൂമി കൈമാറ്റം നടത്തിയത്. ചേരമാന്‍ പള്ളിക്കു സമീപത്തു നിന്നുമാരംഭിച്ച മാര്‍ച്ച് ബിഷപ്പ് ഹൗസിനു സമീപം പോലിസ് തടഞ്ഞു.മനോജ് ചെറുവേലിക്കകത്ത് .സ്റ്റീഫന്‍ മാളിയേക്കല്‍ പാരിഷ് കൗണ്‍സില്‍ സെക്രട്ടറി പി.ആര്.ബാബു എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: