പാലക്കാട്:സംസ്ഥാനത്തെ സ്വാശ്രയ മാനേജ്മെന്റ് കോളേജുകളില്‍ നടമാടുന്ന അക്രമവും അഴിമതിയും അരാജകത്വത്തിലേക്ക് നയിക്കുമെന്ന് വിക്ടോറിയ കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ.ടി.എന്‍ സരസു മുന്നറിയിപ്പ് നല്കി.
സിപിഎം അക്രമങ്ങള്‍ക്കെതിരെ മാര്‍ക്സിസ്റ്റ് അക്രമവിരുദ്ധ ജനകീയ സമിതിയുടെ ആഭിമുഖ്യത്തില്‍ സംഘപരിവാര്‍ സംഘടനകള്‍ നടത്തിയ ബഹുജന സത്യഗ്രഹം കോട്ടമൈതാനം രക്തസാക്ഷി മണ്ഡപത്തില്‍ നടന്ന ഉപവാസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
ചിലയിടങ്ങിളില്‍ ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുന്നു. ഇതെല്ലാം കലാലയങ്ങളെ കലാപാലയങ്ങളാക്കി മാറ്റും.
അക്രമങ്ങള്‍ തടയിടുന്നതിന് രക്ഷിതാക്കള്‍ക്കും ഉത്തരവാദിത്വമുണ്ട്. കൊലപാതക വാസന അപകടകരമാണ്. ഇതിലൂടെ ആര്‍ക്കും ഒന്നും നേടാനാകില്ല. കലാലയങ്ങളില്‍ കുഴിമാടം കുത്തിയവരും പ്രിന്‍സിപ്പലിന്റെ കസേര കത്തിക്കുന്നതുമായ സംസ്കാരം തെറ്റായ വഴിയിലേക്കാണ് നയിക്കുക. ഇതൊരുപ്രതീകമാണ്. സ്നേഹത്തിലൂടെയും കരുണയിലൂടെയും പുതു തലമുറയെ വളര്‍ത്തിയെടുത്ത് ശരിയായ പാതയിലേക്ക് നയിക്കണം.
യോഗത്തില്‍ റിട്ട.വിദ്യാഭ്യാസ അഡി.ഡയറക്ടര്‍ ഡോ.എന്‍.ത്യാഗരാജന് അധ്യക്ഷത വഹിച്ചു.
ആര്‍എസ്എസ് സഹകാര്യവാഹ് പി.എന്‍.ഈശ്വരന്, അഖിലഭാരതീയ കാര്യകാരിസദസ്യന്‍ എസ്.സേതുമാധവന്, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്, വൈസ് പ്രസിഡന്റ് എന്‍.ശിവരാജന്, സെക്രട്ടറി സി.കൃഷ്ണകുമാര്‍, ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണന് ഉണ്ണിത്താന്, ബിഡിജെഎസ് സംസ്ഥാന വൈ.പ്രസി.എ.എന്‍.അനുരാഗ്, ആറുച്ചാമി (കെപിഎംഎസ്),എബിവിപി സംസ്ഥാന ജേ.സെക്ര. ദീപു നാരായണന് , ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റ് പി.എന്‍.ശ്രീരാമന്, ന്യൂനപക്ഷ മോര്‍ച്ച ജില്ലാ പ്രസിഡന്റ്ബാബു പീറ്റര്‍, എസ്എന്‍ഡിപി ജില്ലാ ഓഡിറ്റര്‍, ഭാസ്കരന്, ഐക്യകേരള വിശ്വകര്‍മ്മസഭ സംസ്ഥാന സമിതി അംഗം പി.ചന്ദ്രന്,ജില്ലാ പ്രസിഡന്റ് വി.രാജന് മാതൃസമിതി സംസ്ഥാന അധ്യക്ഷ പ്രൊഫ.വി.ടി.രമ പത്തുകുടി സര്‍വ്വീസ് സൊസൈറ്റി നേതാവ് ജി.രാമചന്ദ്രന് ,നഗരസഭ ചെയര്‍പേഴ്സണ്‍ പ്രമീള ശശിധരന്, ആര്‍എസ്എസ് വിഭാഗ് സംഘചാലക് വി.കെ.സോമസുന്ദരന്‍, ജില്ലാസംഘചാലക്മാരായ സി.ജിനചന്ദ്രന്, എന്‍.മോഹന്‍കുമാര്‍, പി.എന്‍.സുന്ദരന്‍ എന്നിവര്‍ പങ്കെടുത്തു. കെ.വിജയകുമാര്‍ സ്വാഗതവും,പി.ബേബി നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: