പാലക്കാട്:ജില്ലയില്‍ വരള്‍ച്ച രൂക്ഷമാകുന്ന സാഹചര്യത്തില്‍ കഞ്ചിക്കോട്, പുതുശ്ശേരി ഭാഗത്തെ സ്വകാര്യശീതള പാനീയ കമ്പനിയും മദ്യകമ്പനികളും നടത്തുന്ന അനധികൃത ഭുഗര്‍ഭ ജലമൂറ്റല്‍ തടയാന്‍ ഉത്തരവിറക്കുമെന്ന് കലക്ടര്‍ ജില്ലാ വികസനസമിതി യോഗത്തില്‍ അറിയിച്ചു.
ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടതിനെതുടര്‍ന്നാണ് കളക്ടറുടെ ഉറപ്പ്. വരള്‍ച്ചാ ബാധിത പ്രദേശങ്ങളിലുള്‍പ്പെടെ ജില്ലയില്‍ പ്രതിദിനം 4,36,000 ലിറ്റര്‍ ജലവിതരണം വിവിധ സ്രോതസ്സുകളില്‍ നിന്നായി നടക്കുന്നുണ്ട്. ബന്ധപ്പെട്ട പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനത്തിന്റെയും തുടര്‍ന്നുളള താലൂക്ക്തലത്തില്‍ റിപ്പോര്‍ട്ടിന്റേയും അടിസ്ഥാനത്തില്‍ അടിയന്തര ജലവിതരണം നിര്‍വഹിക്കുമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു.
കാര്‍ഷികാവശ്യങ്ങള്‍ക്ക് എന്ന് തെറ്റിദ്ധരിപ്പിച്ച് കുഴല്‍കിണര്‍ കുഴിച്ച് ഇഷ്ടിക ചൂളകള്‍ക്കായി ജലം ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നാല്‍ അത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.
അനധികൃത ജലചൂഷണം കണ്ടെത്തിയാല്‍ ഉടന്‍ അവയുടെ വൈദ്യുതിബന്ധം വിഛേദിക്കും.
കുടിവെളളത്തിന് മുന്‍ഗണന നല്‍കിയുള്ള ജലവിതരണമാണ് നടന്നുവരുന്നത്. വരള്‍ച്ച നേരിടാന്‍ ജില്ലയ്ക്ക് മൊത്തം അഞ്ച്കോടി സര്‍ക്കാറില്‍ നിന്ന് ലഭ്യമായിട്ടുണ്ട്. ഇതില്‍ രണ്ടരക്കോടി ചിലവഴിച്ചു.
ആദിവാസി മേഖലയിലെ ആരോഗ്യസംരക്ഷണം കണക്കിലെടുത്ത് ശുദ്ധജലമാണ് മേഖലയില്‍ വിതരണം ചെയ്യുന്നതെന്ന് ഉറപ്പ് വരുത്താന്‍ വാട്ടര്‍ അതോറിറ്റി അധികൃതരും ജലവിതരണ ഏജന്‍സികളും അടിയന്തര യോഗം ചേരണം.
പറമ്പിക്കുളം- ആളിയാര്‍ കരാറില്‍ നിന്നും അര്‍ഹമായ ജലം ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ഇടപെടണം.നെല്ലിയാമ്പതി മേഖലയിലെ പ്ലാന്റേഷന് തൊഴിലാളികളുടെ ശമ്പള പ്രതിസന്ധിയ്ക്ക് പരിഹാരംകാണുക,വരള്‍ച്ചയുമായി ബന്ധപ്പെട്ട് നെല്‍കൃഷി നശിക്കുന്നത് ഗൗരവമായി കാണണം,കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് നിര്‍മാണത്തെ തുടര്‍ന്ന് കോടതി ഉത്തരവ് ലംഘിച്ച് സമീപമുളള കോ-ഓപ്പറേറ്റീസ് സൊസൈറ്റി സ്ഥാപനം പൊളിക്കുന്നത് തടയുക എന്നീ ആവശ്യങ്ങളും യോഗം ഉന്നയിച്ചു.
കാര്‍ഷികരംഗത്തിനും സംസ്ഥാനത്തിന്റെ ഭക്ഷ്യസുരക്ഷയ്ക്കും കാര്‍ഷിക പഞ്ചായത്തുകള്‍ നല്കുന്ന നിര്‍ണായക സംഭാവന കണക്കിലെടുത്ത് ഇത്തരം ഗ്രാമപഞ്ചായത്തുകള്‍ക്കായി പ്രത്യേക ഫണ്ട് അനുവദിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
യോഗത്തില്‍ ജില്ലാ കളക്ടര്‍ പി.മേരികുട്ടി അധ്യക്ഷതവഹിച്ചു.എം.ബി.രാജേഷ്എംപി,എംഎല്‍എമാരായ കെ.ഡി പ്രസേനന്‍,കെ.കൃഷ്ണന്‍കുട്ടി,കെ.ബാബു,കെ.വി.വിജയദാസ്, ഇ.ടി മുഹമ്മദ് ബഷീര്‍ എംപിയുടെ പ്രതിനിധി കെ.ഇ.ഇസ്മായില്‍, ജില്ലാ പ്ലാനിങ് ഓഫീസര്‍ ഏലിയാമ്മ നൈനാന് തുടങ്ങിയവര്‍സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: