നിലമ്പൂര്‍: വഴിക്കടവ് എസ്ഐ ഹരികൃഷ്ണനെ സിപിഎം പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചു. ഗുരുതരമായി പരിക്കേറ്റ എസ്ഐയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 26ന് മണിമൂളിയിലെ ക്രിസ്തീയ ദേവാലയത്തില്‍ പെരുന്നാളിനിടെ പ്രശ്നമുണ്ടാക്കിയവരെ പിന്തിരിപ്പിക്കുന്നതിനിടെയായിരുന്നു ആക്രമണം.
യാതൊരു പ്രകോപനവുമില്ലാതെയാണ് സിപിഎം പ്രവര്‍ത്തകര്‍ എസ്ഐയെ മര്‍ദ്ദിച്ചത്. അക്രമികളുടെ ചവിട്ടേറ്റു വീണ എ്സ്ഐ ആത്മരക്ഷാര്‍ത്ഥം ആകാശത്തേക്ക് രണ്ടുതവണ നിറയൊഴിച്ചു. മറ്റ് പോലീസുകാര്‍ ചേര്‍ന്നാണ് എസ്ഐയെ രക്ഷിച്ചത്.
കൂടുതല്‍ പോലീസ് എത്തിയതോടെ അക്രമികള്‍ ചിതറിയോടി. അക്രമത്തിന് നേതൃത്വം കൊടുത്ത ഏമങ്ങാട് സിബിന്(26), ജിതിന്(24) എന്നിവരെ നാട്ടുകാരും പോലീസും ചേര്‍ന്ന് പിടികൂടി. സഹോദരങ്ങളായ ഇരുവരും സജീവ സിപിഎം പ്രവര്‍ത്തകരാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.
മുന്‍വൈരാഗ്യത്തിന്റെ പേരില്‍ സിപിഎം ആസൂത്രണം ചെയ്ത തിരക്കഥക്കനുസരിച്ചാണ് സംഭവം നടന്നത്. മദ്യം, മയക്കുമരുന്ന്, കഞ്ചാവ് ,മണ്ണ് മാഫിയകള്‍ക്കെതിരെയും അതിര്‍ത്തി വഴി നികുതി വെട്ടിച്ച് വരുന്ന വന്‍കിട ലോബികള്‍ക്കെതിരെയും സ്വീകരിച്ച കര്‍ശന നിലപാടാണ് എസ്ഐയെ പ്രാദേശിക സിപിഎം നേതാക്കന്മാരുടെ കണ്ണിലെ കരടാക്കിയത്. പലതവണ ഇദ്ദേഹത്തിനു നേരെ ഭീക്ഷണി ഉണ്ടായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: