കാസര്‍കോട്: കേരള സ്റ്റേറ്റ് പെന്‍ഷനേഴ്സ് സംഘ് ജില്ലാ സമിതി മൊബൈല്‍ ബാങ്കിംഗിനെ കുറിച്ച് പഠനക്ലാസ്സ് സംഘടിപ്പിച്ചു. ഭാരതീയ രാജ്യ പെന്‍ഷനേഴ്സ് സംഘ് അഖിലേന്ത്യാ ട്രഷറര്‍ കെ.കേശവഭട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. അഖിലേന്ത്യാ അദ്ധ്യക്ഷന്‍ സി.എച്ച്.സുരേഷ്, ജില്ലാ ഉപാദ്ധ്യക്ഷന്‍ പി.കേശവ ഭട്ട്, സെക്രട്ടറി എന്‍.ജനാര്ദ്ദനന്, അഖിലേന്ത്യാ മുന്‍ കമ്മറ്റിയംഗം സത്യനാരായണന് എന്നിവര്‍ സംസാരിച്ചു. പി.വി.സതീശന് മൊബൈല്‍ ബാങ്കിംഗ് സേവനങ്ങളെ കുറിച്ച് ക്ലാസ്സെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: