ഇരിക്കൂര്‍: കുട്ടാവ് ശ്രീ പുതിയ ഭഗവതി ക്ഷേത്രം പ്രതിഷ്ഠാദിന കളിയാട്ട മഹോത്സവം നാളെ ആരംഭിക്കും. നാളെ വൈകുന്നേരം 4 മണിക്ക് പെരുവളത്തുപറമ്പ് ശ്രീ അയ്യപ്പമഠത്തില്‍ നിന്ന് കലവറ നിറക്കല്‍ ഘോഷയാത്ര നടക്കും. വൈകുന്നേരം 6.30 ന് ദീപാരാധന. തുടര്‍ന്ന് തിരുവാതിര, രാത്രി 8 മണിക്ക് ഗാനമേള, തുടര്‍ന്ന് ഡാന്‍സ് നൈറ്റ്, 30 ന് രാവിലെ മഹാഗണപതി ഹോമം, 12 മണിക്ക് പ്രതിഷ്ഠാദിന വിശേഷാല്‍ പൂജ, വൈകുന്നേരം 3 മണിക്ക് വാള് എഴുന്നള്ളത്ത്, 6 മണിമുതല്‍ കളിയാട്ടച്ചടങ്ങുകളുടെ ആരംഭം, രാത്രി 12 മണിക്ക് കാഴ്ചവരവ്, 31 ന് പുലര്‍ച്ചെ 2 മണിമുതല്‍ വീരന്, വീരകാളി, പുതിയഭഗവതി, ഭദ്രകാളി തെയ്യങ്ങളുടെ കോലപ്പുറപ്പാട് എന്നിവ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: