ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തിലെത്തിയതിനു ശേഷം രാജ്യത്ത് അഴിമതി കുറഞ്ഞുവെന്ന് പഠന റിപ്പോർട്ട്. അന്താരാഷ്ട്ര തലത്തില്‍ അഴിമതി ഇന്‍ഡക്സില്‍ ഇന്ത്യ സ്ഥാനം മെച്ചപ്പെടുത്തി. ട്രാന്‍സ്പരന്‍സി ഇന്റര്‍നാഷണലിന്റെ 2016 കറപ്ഷന്‍ പെര്‍സെപ്ഷന്‍ ഇന്‍ഡെക്സിലാണ് വിവരങ്ങള്‍ ഉള്ളത്.
ഇന്‍ഡക്സില്‍ ഇന്ത്യയ്ക്ക് 40-ാം സ്ഥാനമാണുള്ളത്. 2015ല്‍ ഇത് 38 ആയിരുന്നു. പൂജ്യം മുതല്‍ 100 വരെ സ്ഥാനങ്ങളിലാണ് അഴിമതി കാര്യത്തില്‍ രാജ്യങ്ങളെ പട്ടികയില്‍ പെടുത്തിയിരിക്കുന്നത്. ലോകബാങ്ക്, വേള്‍ഡ് എക്കണോമിക് ഫോറം തുടങ്ങിയ അന്താരാഷ്ട്ര സ്ഥാപനങ്ങളുടെ വിവങ്ങള്‍ ഉപയോഗിച്ചാണ് ഇന്‍ഡക്സ് തയ്യാറാക്കിയിരിക്കുന്നത്. പൊതുമേഖലയിലെ അഴിമതി മാത്രമാണ് ഇന്‍ഡക്സില്‍ പരിഗണിച്ചിട്ടുള്ളത്. 176 രാജ്യങ്ങളുള്ള പട്ടികയില്‍ ഇന്ത്യ അയല്‍രാജ്യമായ ചൈനയ്ക്കും ബ്രസീലിനുമൊപ്പമാണ്. അതേസമയം അഴിമതിക്കെതിരായ നടപടികളെടുക്കുന്നതില്‍ ഇന്ത്യയ്ക്ക് കാര്യക്ഷമത കുറവാണെന്നും ട്രാന്‍സ്പരന്‍സി ഇന്റര്‍നാഷണല്‍ പറയുന്നു.
ന്യൂസിലാന്‍ഡ്, ഡെന്മാര്ക്ക് എന്നീ രാജ്യങ്ങള്‍ക്കാണ് ഒന്നാം സ്ഥാനം. 90 പോയിന്റാണ് ഈ രാജ്യങ്ങള്‍ക്കുള്ളത്. ഫിന്‍ലാന്‍ഡ്, സ്വീഡന്, സ്വിറ്റ്സര്‍ലന്‍ഡ്, നോര്‍വേ, സിങ്കപ്പൂര്‍, നെതര്‍ലന്‍ഡ്, കാനഡ എന്നീ രാജ്യങ്ങളാണ് അഴിമതി ഏറ്റവും കുറവുള്ള മറ്റ് രാജ്യങ്ങള്‍. അതേസമയം ലോകത്ത് എറ്റവും അധികം അഴിമതി നിറഞ്ഞത് ആഫ്രിക്കന്‍ രാജ്യമായ സൊമാലിയ ആണ്.
സിറിയ, സൗത്ത് സുഡാന്, നോര്‍ത്ത് കൊറിയ, അഫ്ഗാനിസ്താന്, ഇറാഖ്, തുടങ്ങിയ രാജ്യങ്ങളാണ് സൊമാലിയയ്ക്ക് പിന്നാലെയുള്ളത്. അതേസമയം പുതിയ ഇന്‍ഡക്സില്‍ ഒരു രാജ്യവും ഏറ്റവും ഉയര്‍ന്ന പോയിന്റായ 100 നേടിയിട്ടില്ല. പല രാജ്യങ്ങളും അഴിമതിയുടെ കാര്യത്തില്‍ പിന്നോക്കം പോയി. ഇന്‍ഡക്സ് പ്രകാരം ആഗോള ശരാശരി 43 ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: