ആറന്മുള സമരത്തിന്റെ ഉജ്ജ്വല വിജയത്തിൽ പത്തനംത്തിട്ട ജില്ലയിലെ ജനങ്ങളുടെ പിന്തുണ വളരെ പ്രധാനപെട്ടതായിരുന്നു .വീണ്ടും പത്തനംതിട്ട മറ്റൊരു ഐതിഹാസിക സമരത്തിനു സാക്ഷി ആകുവാൻ പോകുകയാണ്. ഗവിയിൽ നടക്കുന്നത് തികച്ചും മനുഷ്യാവകാശ ലംഘനങ്ങളാണ്. ആദിവാസികളും, കൂടാതെ തോട്ടം തൊഴിലാളികളായ ഏകദേശം 400 കുടുംബങ്ങൾ കൊടും വനത്തിനുള്ളിൽ ഒറ്റപ്പെട്ട് കഴിയുന്നു. തൊഴിലാളികളിൽ ഏറെയും തൊഴിൽ വാഗ്ദാനം നൽകി KFDC യിൽ ജോലിക്കായി സര്ക്കാര് കൊണ്ടുവന്നതാണ്. ഇപ്പോൾ ഇക്കോ ടൂറിസം പദ്ധതിയുടെ പേരിൽ കുടിയിറക്കാൻ സർക്കാർ ശ്രമിക്കുന്നു. ഒരു സെന്റ് ഭൂമി പോലും ഇവക്ക് സ്വന്തമായില്ല. ഇടിഞ്ഞു പൊളിഞ്ഞ ലയങ്ങളിലാണ് ഇവർ കൂട്ടമായി താമസിക്കുന്നത്. ആദിവാസികളാകട്ടെ മരത്തിന്റെ ചുവട്ടിൽ പ്ലാസ്റ്റിക്ക് കൂടാരങ്ങളിലും. കുട്ടികൾക്ക് പഠിക്കാൻ സ്ക്കൂളില്ല. ഡോക്ടറുടെ സേവനം ലഭിക്കുന്ന ഒരു ആശുപത്രി ഇല്ല. ഏത് ചെറിയ ആവശ്യത്തിനു പോലും 36 കിലോമീറ്റര് കൊടും കാട്ടിലൂടെ യാത്ര ചെയ്ത് വണ്ടിപ്പെരിയാറിൽ പോകണം. ഇങ്ങനെയു ഒരു കൂട്ടം ജനങ്ങൾ കേരളത്തിൽ ജീവിക്കുന്നു. ഇന്നവർ സമരത്തിലാണ്. അവർക്ക് വിളിച്ച് പറയാൻ ഒന്നേ ഉള്ളു.’ഭൂമി അനുവദിക്കുക — ജീവിക്കാൻ അനുവദിക്കുക ‘. ഈ സമരത്തിന് പിന്തുണയേകാൻ കേരളത്തിലെ പ്രമുഖ സാമൂഹിക -ആദിവാസി-ഭൂസമര നേതാക്കളും എത്തുന്നു. സി കെ ജാനു ,ശ്രീരാമൻ കൊയ്യോൻ മുതലായവർ നമ്മോടൊപ്പം ചേരും. ബിജെപി ജില്ലാ ജനറൽ സെക്രട്ടറി ശ്രീ ഷാജി നേതൃത്വം കൊടുക്കുന്ന ഈ സമരത്തിന് ഞാനും മറ്റു നേതാക്കളും പൂർണ പിന്തുണയുമായി ഉണ്ടാവും. ആദിവാസികളുടേയും മറ്റു പിന്നോക്ക വിഭാഗങ്ങുടേയും ജീവൽ പ്രശ്നങ്ങളിൽ ബിജെപി ഇടപെട്ടു കൊണ്ടിരിക്കും ,അത് തീർച്ചയാണ്!
പ്രതികരിക്കാൻ ഇവിടെ എഴുതുക: