കണ്ണൂര്‍: ശ്രീനാരായണ ഗുരു കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് തോട്ടട എന്‍എസ്എസ് യൂണിറ്റ് നമ്പര്‍ 101 ന്റെ ആഭിമുഖ്യത്തില്‍ ലൈഫ് ഹോണേഴ്സ് കേരളയും കണ്ണൂര്‍ ജില്ലാ ആശുപത്രിയും സംയുക്തമായി രക്തഗ്രൂപ്പ് നിര്‍ണയവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു. കോളേജ് പ്രിന്‍സിപ്പാള്‍ പ്രൊഫ.പി.എന്‍.സത്യനാഥന്റെ അധ്യക്ഷതയില്‍ ജില്ലാ ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ ഡോ.ശഫീദ ഉദ്ഘാടനം ചെയ്തു. ഷിബു, സി.രാഖി, ദിനേശന് എന്നിവര്‍ സംസാരിച്ചു. എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ അസി.പ്രൊഫസര്‍ എസ്.കെ.ഷിബിന സ്വാഗതവും വിനോദ് നന്ദിയും പറഞ്ഞു. നാല്‍പ്പതോളം വിദ്യാര്‍ത്ഥികള്‍ ക്യാമ്പില്‍ രക്തദാനം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: