കൊല്ലം: ശക്തികുളങ്ങരയില്‍ കടവില്‍ കിടന്ന മത്സ്യബന്ധനബോട്ടിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ബോട്ടു കത്തിനശിച്ചു. ശക്തികുളങ്ങര സ്വദേശി സോളമന്റെ പ്രൈസ് ദി ലോഡ്’എന്ന ബോട്ടാണ് ഇന്നലെ ഉച്ചയ്ക്ക് 12ന് അരവിള കടവില്‍ പൂര്‍ണ്ണമായും കത്തിനശിച്ചത്. ഇതരസംസ്ഥാന തൊഴിലാളികളായ രണ്ടുപേര്‍ ബോട്ടിലുണ്ടായിരുന്നെങ്കിലും ഇരുവരും പരിക്കേല്‍ക്കാതെ രക്ഷപെട്ടു.
ഞായറാഴ്ചയായതിനാല്‍ ബോട്ട് മത്സ്യബന്ധനത്തിനു പോയിരുന്നില്ല. കൊല്ലത്തു നിന്നും ഫയര്‍ഫോഴ്സ് എത്തിയാണ് തീയണച്ചത്. ഏകദേശം പത്തുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ശക്തികുളങ്ങര പോലീസും രക്ഷാപ്രവര്‍ത്തനത്തിനു എത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: