കണ്ണൂര്‍: സംസ്ഥാനത്തെ വിവിധ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളിലേക്ക് അഞ്ചാം ക്ലാസിലേക്കും, പൂക്കോട്, പൈനാവ് സ്കൂളുകളിലേക്ക് 6-ാം ക്ലാസിലേക്കും പ്രവേശനത്തിനുളള മത്സര പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയോ അതില്‍ കുറവോ ഉളളവരില്‍ നിന്ന് അപേക്ഷ സ്വീകരിക്കും. പ്രാക്തന ഗോത്രവര്‍ഗ വിഭാഗക്കാരെ(കാടര്‍, കൊറഗര്‍, കാട്ടുനയ്ക്കര്, ചോലനായ്ക്ക, കുറുമ്പര്‍) വാര്‍ഷിക വരുമാന പരിധിയില്‍ നിന്നും പ്രവേശന പരീക്ഷയില്‍ നിന്നും ഒഴിവാക്കും. അപേക്ഷയുടെ മാതൃക കണ്ണൂര്‍ സിവില്‍ സ്റ്റേഷന് അഡീഷണല്‍ ബ്ലോക്കില്‍ പ്രവര്‍ത്തിക്കുന്ന ഐടിഡിപി ഓഫീസിലും പട്ടുവത്തുളള ഗവ.മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളിലും, ഇരിട്ടി, തളിപ്പറമ്പ്, പേരാവൂര്‍, കൂത്തുപറമ്പ് ട്രൈബല്‍ ഓഫീസുകളിലും ലഭിക്കും. ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സ്കൂളിലെ ഹെഡ്മാസ്റ്ററുടെ സാക്ഷ്യപത്രവും സഹിതം അപേക്ഷ ഫെബ്രുവരി 3 വരെ സ്വീകരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: