തിരുവനന്തപുരം: ലോ അക്കാദമിയില്‍ തുടരുന്ന വിദ്യാര്‍ഥി സമരം ഒരാഴ്ചയായിട്ടും പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ച് നാളെ എബിവിപി അക്കാദമിയില്‍ വിദ്യാഭ്യാസ ബന്ദ് ആചരിക്കും. സമരം രൂക്ഷമായതോടെ അക്കാദമിയില്‍ നടന്ന വ്യാപക ക്രമക്കേടുകളാണ് ഓരോന്നായി പുറത്തുവരുന്നത്.
അക്കാദമിയിലെ വിദ്യാര്‍ഥിപീഡനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഒരാഴ്ചയായി നിരാഹാരം അനുഷ്ഠിക്കുന്ന എബിവിപി യൂണിറ്റ് പ്രസിഡന്റ് അഭിജിത്ത് അടക്കമുള്ള വിദ്യാര്‍ഥികളുടെ ആരോഗ്യനില അതീവഗുരുതരമായി. ഈ സാഹചര്യത്തിലാണ് തിങ്കളാഴ്ച ക്ലാസുകള്‍ പുനരാരംഭിക്കാന്‍ അനുവദിക്കാതെ ബഹിഷ്കരിക്കാന്‍ എബിവിപി വിദ്യാര്‍ഥികളോട് ആവശ്യപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: