കൽപ്പറ്റ: പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടണം എന്നാവശ്യപ്പെട്ട് യുവമോർച്ച നാളെ (28 ന്) കളക്ട്രേറ്റ് മാർച്ച് നടത്തും. നൂറ്റി അൻപതിൽപരം റാങ്ക് ലിസ്റ്റുകൾ റദ്ദാക്കാനുള്ള സർക്കാർ തീരുമാനം അംഗീകരിക്കിലെന്നും യുവമോർച്ച ജില്ലക്കമ്മിറ്റി. അഞ്ച് വർഷം കൊണ്ട് അഞ്ച് ലക്ഷം യുവതി യുവാക്കൾക്ക് ജോലി നൽകുമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയ പിണറായി സർക്കാർ കേരളത്തിൽ നിയമന നിരോധനം നടപ്പിലാക്കുകയാണെന്നും യോഗം കുറ്റപ്പെടുത്തി. ജില്ല പ്രസിഡണ്ട് അഖിൽ പ്രേം .സി അധ്യക്ഷത വഹിച്ചു.പ്രശാന്ത് മലവയൽ, ബിനീഷ് ടി.കെ, അരുൺ കെ.കെ., വിപിൻദാസ്, അജീഷ് എം.ആർ, ഉദിഷ എ.പി തുടങ്ങിയവർ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: