കല്‍പ്പറ്റ: ബി.ജെ.പി സംസ്ഥാന വ്യാപകമായി നടപ്പാക്കുന്ന ജലസ്വരാജ് പദ്ധതി, ഡിജിറ്റല്‍ ബേങ്കിംഗ് സംവിധാനം, എന്‍.ഡി.എ സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികളുടെ വിവരങ്ങള്‍ ജില്ലാതല ശില്പശാല ഡിസംബര്‍ 27 ന് രാവിലെ 10 മണിമുതല്‍ കല്‍പ്പറ്റ ടൗണ്‍ ഹാളില്‍ നടക്കും. രൂക്ഷമായ വരള്‍ച്ചയും, കുടിവെള്ള ക്ഷാമവും നേരിടുന്നതിനുള്ള കര്‍മ്മ പദ്ധതികള്‍ക്ക് ശില്പശാലയില് രൂപം നല്‍കുന്നതാണ് . ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ശ്രി.എ.എന്‍ രാധാക്യഷ്ണന് ഉദ്ഘാടനം നിര്‍വ്വഹിക്കും. വിവിധ മേഖലകളിലുള്ളവര്‍ സെമിനാറില്‍ ക്ലാസ്സെടുക്കുന്നതാണെന്ന് ബി.ജെ.പി ജില്ലാ ജനറല്‍ സെക്രട്ടറി പി.ജി ആനന്ദകുമാര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: