.
തോണിച്ചാൽ: യുവമോർച്ച തോണിച്ചാൽ യൂണിറ്റിന്റെ നേതൃത്വത്തിൽ മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയുടെ 92 മത് ജന്മദിനാഘോഷം നടത്തി. ജൻമദിനാഘോഷത്തിന്റെ ഭാഗമായി പാത്രച്ചാൽ കോളനിയിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. പരിപാടി യുവമോർച്ച ജില്ല പ്രസിഡണ്ട് അഖിൽ പ്രേം.സി ഉദ്ഘാടനം ചെയ്തു .പി .സൂര്യദാസ് അധ്യക്ഷത വഹിച്ചു. വരുൺ രാജ്, എൻ.കെ പത്മനാഭൻ, സൂരജ് എം.എം, നീരജ് കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: