കല്‍പ്പറ്റ : സംസ്ഥാനത്ത് അനുഭവപ്പെട്ടുകൊണ്ടിരിക്കുന്ന രൂക്ഷമായ വരള്‍ച്ചയും കുടിവെള്ള ക്ഷാമവും നേരിടുന്നതിന് ഭാരതീയ ജനതാ പാര്‍ട്ടി സംസ്ഥാന കമ്മറ്റി നടപ്പാക്കുന്ന ജലസ്വരാജ് പദ്ധതി വയനാട് ജില്ലയില്‍ വിജയകരമായി നടപ്പാക്കുവാന്‍ കര്‍ഷക മോര്‍ച്ച വയനാട് ജില്ലാ കമ്മറ്റി തീരുമാനിച്ചു.
പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ ഒരു ലക്ഷം വ്യക്ഷതൈകള്‍ ഉത്പ്പാദിപ്പിച്ച് ക്യഷിയിടങ്ങളില്‍ നട്ടുപിടിപ്പിക്കും. കൂടാതെ മഴ വെള്ള സംഭരണം ഭൂജല പരിപോഷണം ശുദ്ധജല പരിപാലനം, ജലഗുണനിലവാരം ഉറപ്പാക്കല്‍ എന്നിവയും നടപ്പാക്കും.
പദ്ധതിയുമായി ബന്ധപ്പെട്ട് 2017 മാര്‍ച്ച് 22 മുതല്‍ ജൂണ്‍ അഞ്ച് വരെ ജില്ലയില്‍ കണ്‍വെന്‍ഷനുകളും ജലസംഗമങ്ങളും നടത്തുമെന്നും നേതാക്കള്‍ പറഞ്ഞു.
യോഗത്തില്‍ കര്‍ഷക മോ ര്‍ച്ച ജില്ലാ പ്രസിഡന്റ് വി.കെ. രാജന് അദ്ധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി പി.ജി.ആനന്ദകുമാര്‍, പി.കെ.മാധവന്, ഇ.പി.ശിവദാസന്‍, അരിമുണ്ട സുരേഷ്, പ്രവീണ്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: