മലപ്പുറം: പോലീസിന്റെ നീതിവിവേചനത്തില് പ്രതിഷേധിച്ച് ഹിന്ദുഐക്യവേദി ജില്ലാ കമ്മറ്റി സംഘടിപ്പിച്ച ഡിവൈഎസ്പി ഓഫീസ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയനാകുകയും പിന്നീടുണ്ടായ വാക്കേറ്റത്തില്‍ കൊല്ലപ്പെടുകയും ചെയ്ത തിരൂരങ്ങാടി കൊടിഞ്ഞി സ്വദേശി അനില്‍കുമാറെന്ന ഫൈസലിന്റെ വധം ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരുടെ മേല്‍കെട്ടിവെക്കാനുള്ള പോലീസ് നീക്കത്തില്‍ പ്രതിഷേധിച്ചായിരുന്നു മാര്‍ച്ച്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ 5000ത്തോളം പ്രവര്‍ത്തകര്‍ പ്രകടനത്തില്‍ അണിനിരന്നു. സമാധാനം ആഗ്രഹിക്കുന്ന ഹിന്ദുക്കളെ പോലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന സിപിഎമ്മിനും മുസ്ലീം തീവ്രവാദ സംഘടനകള്‍ക്കുമുള്ള താക്കീതായി പ്രതിഷേധം മാറി. ആയിരങ്ങള്‍ അണിനിരന്ന പ്രകടനത്തില്‍ മലപ്പുറം നഗരം കാവിക്കടലായി.
നവംബര്‍ 19നാണ് കൊടിഞ്ഞി സ്വദേശി ഫൈസല്‍ കൊല്ലപ്പെട്ടത്. പണവും ഭൂസ്വത്തുക്കളും നല്‍കാമെന്ന് പറഞ്ഞ് ഗള്‍ഫില്‍ വെച്ചാണ് അനില്‍കുമാറിനെ മതപരിവര്‍ത്തനം നടത്തി ചിലര്‍ ഫൈസലാക്കി മാറ്റിയത്. നാട്ടിലെത്തിയ ഫൈസല്‍ ഭാര്യയേയും മക്കളേയും ഇസ്ലാമാക്കി മാറ്റി. ഇതിനെതിരെ അദ്ദേഹത്തിന്റെ കുടുംബത്തിനടക്കം പ്രതിഷേധമുണ്ടായിരുന്നു. എന്നാല്‍ മതം മാറിയാല്‍ കിട്ടുമെന്ന് കരുതിയ പണം ഫൈസലിന് കിട്ടിയില്ല. ഇതേ തുടര്‍ന്നുണ്ടായ വാക്കേറ്റമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. പക്ഷേ ഈ കേസ് ആര്‍എസ്എസ് പ്രവര്‍ത്തകരില്‍ അടിച്ചേല്‍പ്പിക്കാനാണ് പോലീസ് തുടക്കം മുതല്‍ ശ്രമിച്ചത്. നിരപരാധികളായ 11 പേരെ പിടികൂടി ജയിലിലടച്ചിരിക്കുകയാണ്.
പ്രദേശത്ത് ഹിന്ദു-മുസ്ലീം ചേരിതിരിവുണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണ് സിപിഎം. അതിന് പോലീസിനെ ഉപയോഗപ്പെടുത്തുകയാണ്. മലപ്പുറം ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. കൃത്യമായി അന്വേഷണം നടത്താതെ പാര്‍ട്ടി കേന്ദ്രങ്ങള്‍ തയ്യാറാക്കിയ തിരക്കഥക്കനുസരിച്ച് ഡിവൈഎസ്പി നാടകം കളിക്കുകയാണെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു.
ലോകത്ത് ആദ്യമായി ഒരാള്‍ കൊല്ലപ്പെട്ട രീതിയിലാണ് പോലീസും സിപിഎമ്മും പ്രചരിപ്പിക്കുന്നത്. സ്വന്തം ഇഷ്ടപ്രകാരം മതം മാറിയ രാമസിംഹന് മുതല്‍ പൊതുപ്രവര്‍ത്തകനായ മൂച്ചിക്കല്‍ ലക്ഷ്മണന് വരെയുള്ള നിരവധി ഹിന്ദുക്കള്‍ ജില്ലയില്‍ കൊലചെയ്യപ്പെട്ടിട്ടുണ്ട്. ആ കേസുകളിലെ പ്രതികളെ പിടികൂടാനാവാത്ത പോലീസാണ് ഇന്ന് നിരപരാധികളെ കള്ളക്കേസില്‍ കുടുക്കാന്‍ തിടുക്കം കാണിക്കുന്നത്. എന്തിനും ഏതിനും സഹിഷ്ണുത സൂക്ഷിക്കുന്ന ഹിന്ദുവിന് മാത്രം നീതി നിഷേധിക്കുന്ന രീതിയാണ് പോലീസ് സ്വീകരിക്കുന്നത്. ഇതിനെതിരെ ഹൈന്ദവസമൂഹം ജനാധിപത്യരീതിയില്‍ നടത്തിയ പ്രതിഷേധത്തിനാണ് ഇന്നലെ മലപ്പുറം സാക്ഷ്യം വഹിച്ചത്.
കുന്നുമ്മലില്‍ നിന്നും ആരംഭിച്ച പ്രകടനം പാലക്കാട് റോഡില്‍ തൃപുരാന്തര ക്ഷേത്രത്തിന് സമീപം പോലീസ് തടഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്നു. പിന്നീട് നടന്ന പ്രതിഷേധ ധര്‍ണ്ണയില്‍ ഹിന്ദുഐക്യവേദി ജില്ലാ പ്രസിഡന്റ് ടി.വി.രാമന് അദ്ധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന് ഉദ്ഘാടനം ചെയ്തു. ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്.ബിജു മുഖ്യപ്രഭാഷണം നടത്തി. ആര്‍എസ്എസ് വിഭാഗ് കാര്യവാഹ് കെ.നന്ദകുമാര്‍ സ്വാഗതവും ഹിന്ദുഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി പി.കെ.ശശിധരന് നന്ദിയും പറഞ്ഞു. ആര്‍എസ്എസ് പ്രാന്തകാര്യകാരി സദസ്യന്‍ കെ.കൃഷ്ണന്‍കുട്ടി, സംഭാഗ് കാര്യവാഹ് കെ.ദാമോദരന്‍, വിഭാഗ് സംഘചാലക് കെ.ചാരു എന്നിവര്‍ പങ്കെടുത്തു.
പി.ചന്ദ്രന്, എം.എസ്.നാരായണന്, കെ.കൃഷ്ണകുമാര്‍, കന്മനം വിശ്വന് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: