കല്‍പ്പറ്റ : അസാധുവാക്കിയ നോട്ടുകള്‍ പൂത്തക്കൊല്ലി എസ്സ്റ്റേറ്റ് തൊഴിലാളികള്‍ക്ക് ശമ്പളം മായി നല്‍കിയത് അന്വേഷിക്കണമെന്ന് ബിജെപി കല്‍പ്പറ്റ നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. 30 തൊഴിലാ ളികള്‍ക്ക് 5000 രൂപ വീതമാണ് നിരോധിക്ക പ്പെട്ട നോട്ടുക ള്‍ ശമ്പളമായി നല്‍കിയത്. കള്ളപ്പണ്ണം വെളുപ്പിക്കുന്നതിന്റെ ഭാഗമായി എസ്റ്റേറ്റ് മാനേജ്മെന്റും ചില തൊഴിലാളിസംഘടനകളുംചേര്ന്ന് തൊഴിലാളികളെ അസാധുവാക്കിയ നോട്ടുകള്‍ നിര്‍ബന്ധിച്ച് സ്വീകരിപ്പിക്കുകയായിരുന്നു.
ഇതിനെതിരെ ശക്തമായി നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ആരോടരാമചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. പി.ആര്. ബാലകൃഷ്ണന്, ടി.എം.സുബിഷ്, എം.പി.സുകുമാരന്‍, കെ.അനന്തന്, വി.കെ.ശിവദാസ്, കെ. എം.ഹരീന്ദ്രന്‍, എം കെ.രാമദാസ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: