കണിയാമ്പറ്റ : കാലങ്ങളായി തകര്‍ന്നുകിടക്കുന്ന മീനങ്ങാടി-പനമരം റോഡിന്റെ ശോച്യാവസ്ഥ ഉടന്‍ പരിഹരിക്കണമെന്ന് ഭാരതീയ ജനതാ പാര്‍ട്ടി ആവശ്യപ്പെട്ടു.
ജില്ലയിലെ പ്രധാനപ്പെട്ട റോഡുകളില്‍ ഒന്നായ ഇതുവഴി ഇരുചക്രവാഹനങ്ങള്‍ക്കുപോലും പോകാന്‍ കഴിയാത്ത അവസ്ഥയാണ്. മീനങ്ങാടി-പനമരം റോഡ് ഗതാഗത യോഗ്യമാക്കുമെന്നത് ഐ.സി.ബാലകൃഷ്ണന് എംഎല്‍എയുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദനമായിരുന്നു. എന്നാല്‍ ഇതുവരെയായിട്ടും അധികൃതര്‍ ഈ വഴി തിരിഞ്ഞുപോലും നോക്കിയിട്ടില്ലെന്നും ബിജെപി കുറ്റപ്പെടുത്തി.
റോഡ് ഗതാഗത യോഗ്യമാക്കാന്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭത്തിന് തയ്യാറാകുമെന്നും നേതാക്കള്‍ പറഞ്ഞു.
ഭാരതീയ ജനതാ പാര്‍ട്ടി കണിയാമ്പറ്റ പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ് ഒ.എം.ഗോപി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കൗണ്‍സിലംഗം എം.ശാന്തകുമാരി, നിയോജക മണ്ഡലം വൈസ്പ്രസിഡന്റ് കെ.അനന്തന്, നിയോജക മണ്ഡലം വൈസ്പ്രസിഡന്റ് ഹരി വള്ളിപ്പറ്റ, സന്തോഷ് പൂന്തോട്ടം തുടങ്ങിയവര്‍ പ്ര സംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: