മണ്ണാര്‍ക്കാട്: തത്തേങ്ങലം പ്ലാന്റേഷന് കോര്‍പ്പറേഷനിലെ ഗോഡൗണില്‍ സൂക്ഷിച്ച എന്‍ഡോസള്‍ഫാന്‍ കോര്പ്പറേഷന് ജീവനക്കാര്‍ക്കും പ്രദേശവാസികള്‍ക്കും ഭീഷണിയാവുന്നു.
കോര്‍പ്പറേഷന്റെ കാസര്‍ക്കോട് ജില്ലയിലെ പെരിയ, ചീമേനി,തത്തേങ്ങലം പ്ലാന്റേഷന് കോര്‍പ്പറേഷനില്‍ സരുക്ഷിതബാരലിലാക്കി രണ്ട് വര്‍ഷം പിന്നിട്ടു. 2014 ഒക്ടോബര്‍ 12നാണ് പഴയ ബാരലുകളില്നിന്നും സുരക്ഷിതമായ എച്ചഡിഎല്‍ കണ്ടയ്നറിലേക്ക് മാറ്റിയത് ആ വര്‍ഷം ഡിസംബറില്‍ തന്നെ ഇവിടെനിന്നും മാറ്റുമെന്ന് എന്‍.ഷംസുദ്ദീന് എംഎല്‍എ,കളക്ടറായിരുന്ന കെ.രാമചന്ദ്രന്,ഡെപ്യൂട്ടി കലക്ടര്‍പി.ബി.നൂഹ്ബാവ എന്നിവര്‍ വാക്കുനല്കിയിരുന്നു.
എട്ടു ബാരലുകളിലായി നിറച്ച ഏറ്റവും അപകടകാരിയായ എന്‍ഡോസള്‍ഫാന്‍ 2011ല്‍ ഡിആര്‍ഡിഒ നിര്‍വീര്യമാക്കാന്‍ ശ്രമിച്ചിരുന്നു. 2011 ആഗസ്റ്റ് 29ന് തത്തേങ്ങലം പ്ലാന്റേഷന് കോര്‍പ്പറേഷന്റെ കശുമാവിന് തോട്ടത്തില്‍ തന്നെ നിര്‍വീര്യമാക്കുവാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ നാട്ടുകാരുടെ എതിര്‍പ്പ് കാരണം ഗാഡൗണില്‍ തന്നെ സൂക്ഷിക്കുകയായിരുന്നു. നാഗ്പൂരില്‍ നിന്നുള്ള ഡിആര്‍ഡിഒ ഉന്നത ഉദ്യോഗസ്ഥരാണ് നിര്‍വീര്യമാക്കാന്‍ എത്തിയിരുന്നത്.
പ്ലാന്റേഷനില്‍ നിര്‍വീര്യമാക്കിയാല്‍ മഴക്കാലത്ത് വെള്ളത്തില്‍ കലര്‍ന്ന് കുന്തിപ്പുഴ-നെല്ലിപ്പുഴകളില് എത്തി മാരകരോഗങ്ങള്‍ക്ക് കാരണമാകുമെന്ന് പ്രകൃതി സ്നേഹികളുംം നാട്ടുകാരും വ്യക്തമാക്കിയതിനെ തുടര്‍ന്നാണ് അവബാരലുകളില് സൂക്ഷിച്ചത്.
2014 ഡിസംബര്‍ 12ന് മുമ്പ് ഇവിടെ നിന്ന് കൊണ്ടുപോകുമെന്ന ഉറപ്പിന്മേലാണ് രാഷ്ട്രീയ പ്രവര്‍ത്തകരും നാട്ടുകാരും പ്ലാസ്റ്റിക് ബാരലിലേക്ക് മാറ്റാന്‍ അനുവാദം നല്‍കിയത്. എന്നാല്‍ രണ്ട് കൊല്ലം പിന്നിട്ടിട്ടും എന്‍ഡോസള്‍ഫാന്‍ നിക്ഷേപിച്ച ബാരലുകള്‍ ഇപ്പോഴും പ്ലാന്റേഷനില്‍ തന്നെയാണ്.
യുഎന്‍ മാനദണ്ഡങ്ങള്‍ പാലിച്ച് എന്‍ഡോസള്‍ഫാന്‍ നിര്‍വീര്യമാക്കുന്ന ഏജന്‍സികളെ ലഭിക്കാത്തതാണ് കാരണമെന്ന് അന്നത്തെ എന്‍ഡോസള്‍ഫാന്‍ പുനരധിവാസസെല്‍ നോഡല്‍ ഓഫീസര്‍ ഡോ.മുഹമ്മദ് ആഷീല്‍ പറഞ്ഞിരുന്നത്. ടെണ്ടര്‍ ക്ഷണിച്ച് പത്രപരസ്യം നല്‍കിയെങ്കിലും ഇതുവരെ ആരും മുന്നോട്ടു വന്നില്ല.യുഎന്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്ന കമ്പനികള്‍ക്ക് അവര്‍ പറയുന്ന തുകയ്ക്കു ടെണ്ടര്‍ കൈമാറുക മാത്രമാണ് പരിഹാരം.
കേരളത്തില്‍ രണ്ടു ജില്ലകളില്‍ സൂക്ഷിച്ച ഇവ സര്‍ക്കാര്‍ മുന്നോട്ടിറങ്ങി നശിപ്പിക്കുവാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാണ് ആവശ്യം.മണ്ണാര്‍ക്കാട്ട് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ധനസഹായമോ മറ്റ് ആനുകൂല്യങ്ങളോ നല്‍കിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: