തിരുവല്ല: പത്തനംതിട്ട ശസ്ത്ര ഗണിത ശാസ്ത്ര, പ്രവൃത്തി പരിചയമേളയുടെ ഭാഗമായി നടന്ന എക്സ്പോ വൊക്കേഷണല്‍ ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്ത്ഥികളുടെതൊഴിലധിഷ്ഠിത വിദ്യാഭ്യാസ മികവ് തെളിയിക്കുന്നതായി.
നാടിന്റെ തൊഴില്‍ മേഖലയിലും ഉല്‍പ്പാദന മേഖലയിലും കൂടുതല്‍ ഗുണകരമാകാവുന്ന മികവ് വിദ്യാര്ത്ഥികളിലുണ്ടെന്ന് തെളിയിക്കുന്നതായിരുന്നു എക്സ്പോ .നാല്‍പ്പത്തി ഒന്‍പതു സ്കൂളുകള്‍ പ്രദര്‍ശനത്തില്‍ പങ്കെടുത്തു.വൈദ്യുതി, ഓട്ടോ മൊബൈല്‍, ഗൃഹോപകരണങ്ങള്‍ ചെറുകിട ഉല്പാദന ഉപകരണങ്ങള്‍ മറ്റ് ഉല്പന്നങ്ങള് എന്നിവക്കൊപ്പംകാര്ഷിമേഖലയുമായി ബന്ധപ്പെട്ട ഒട്ടേറെ പ്രദര്‍ശനങ്ങളും വിദ്യാര്‍ത്ഥികള്‍ ഒരുക്കിയിരുന്നു.
ടിഷ്യുകള്‍ച്ചര്‍ വാഴത്തൈകള്‍, ബെര്മി കമ്പോസ്റ്റ്, ഹണി കോള, അച്ചാര്‍, ജാം തുടങ്ങിയവയുമായാണ്എറവങ്കര വി.എച്ച്.എസ് വിദ്യാര്‍ത്ഥികള്‍ എത്തിയത്. മുട്ട നല്ലതോ ചീത്തയോ എന്നറിയാനുള്ള സംവിധാനമൊരുക്കി അട്ടച്ചാങ്കല് സെന്റജോര്ജ് വി.എസ്.സി യും കന്നുകുട്ടി പരിപാലനത്തിന്റെ പാഠങ്ങളാണ് ചെങ്ങന്നൂര്‍ ഗേള്‍സ് വി.എച്ച് എസ് എസ് പ്രദര്‍ശിപ്പിച്ചത്.സി.സി.ടി.വിയുടെ പ്രവര്‍ത്തനം വിവരിച്ചും കംപ്യൂട്ടര്‍ പാര്‍ട്ട്സുകള്‍ അവതരിപ്പിച്ചും കംപ്യൂട്ടര്‍ ജനറേഷന് പരിചയപ്പെടുത്തിയും പെരുമ്പളം വി.എച്ച്എസ് എസിലെ വിദ്യാര്‍ത്ഥികള്‍ വാചാലരായി. ഓട്ടോ മൊബൈല്‍ വര്‍ക് ഷോപ്പ് അവതരിപ്പിച്ച് ക്യാപ്റ്റന്‍ എന്‍.പി.പിള്ള മെമ്മോറിയല്‍ വി.എച്ച്എസ്എസ് ഉം അക്കൗണ്ടിംഗ് എങ്ങനെ എളുപ്പമാക്കാം എന്ന വിദ്യയുമായി എസ് .സി .യു.ജി .വി എച്ച് എസ് എസും എത്തി.
സ്വന്തം മുഖചിത്രത്തില്‍ നിര്‍മ്മിച്ച നോട്ട് ബുക്കുകളുമായി എത്തിയ പുറമറ്റം ഗവ.വി.എച്ച്എസ്എസ് ശ്രദ്ധേയമായി. ഇളമണ്ണൂര്‍ വി എച്ച് എസ് സി പ്രദര്‍ശിപ്പിച്ച സേഫ്റ്റി വെഹിക്കിള്‍ പുതുമയാര്‍ന്നതാണ്. കള്ളന് വണ്ടി തുറന്നാല്‍ നമ്മുടെ കയ്യിലെ റിമോട്ടില്‍ അലാറം മുഴങ്ങുന്ന വിദ്യയായിരുന്നു അവരുടേത്. എല്‍.പി ജി ഗ്യാസ് ചോര്‍ന്ന് അപകടം എങ്ങനെ ഒഴിവാക്കാം എന്ന് വിശദീകരിക്കുന്നതായി അങ്ങാടിക്കല്എസ്.എന്‍.വിയുടെ പ്രദര്‍ശനം.
വണ്ടിയില്‍ നിന്നും ഗ്യാസ് ചോര്‍ന്നാല്‍ വണ്ടിയില്‍ ഘടിപ്പിച്ചിരിക്കുന്ന സെന്‍സര്‍ ടാന്സ്മിറ്റര് വഴി സിഗ്നല്‍ പോലീസ് സ്റ്റേഷനിലും ഫയര്‍സ്റ്റേഷനിലും വൈദ്യുതി സ്റ്റേഷനിലും എത്തിക്കുന്ന വിദ്യ വിദ്യാര്‍ത്ഥികള്‍ വിശദീകരിച്ചു.സ്കൂള്‍ പ്രവൃത്തി പരിചയമേളയിലെ പതിവുകാഴ്ച ക്കള്ക്കപ്പുറത്തേക്കു പോകാന്‍ ഈ മേളക്കും പോകാനാകുന്നില്ലെന്ന സൂചന നല്‍കുന്നതായി എക്സ്പോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: