തിരുവനന്തപുരം: ആദിവാസികള്‍ക്ക് ഭൂമി വിതരണം ചെയ്ത നടപടിയില്‍ വന്ക്രമക്കേടുണ്ടെന്ന ആരോപണത്തിന്മേല് മുന്‍ പട്ടികവര്‍ഗക്ഷേമ മന്ത്രി പി.കെ. ജയലക്ഷ്മിക്കെതിരെ വിജിലന്‍സ് ത്വരിതാന്വേഷണം നടത്തും. വിജിലന്‍സ് കോഴിക്കോട് എസ്പിക്കാണ് അന്വേഷണച്ചുമതല.
വയനാട് ജില്ലയില്‍ യുഡിഎഫ് ഭരണകാലത്ത് ആദിവാസികള്‍ക്കായി നടന്ന ഭൂമി വിതരണത്തില്‍ വന്‍ അഴിമതിയും ക്രമക്കേടുകളും ഉണ്ടെന്ന് പായ്ച്ചിറ നവാസാണ് വിജിലന്‍സിന് പരാതി നല്‍കിയത്. ജയലക്ഷ്മിയെ കൂടാതെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുന്‍ റവന്യൂമന്ത്രി അടൂര്‍പ്രകാശ്, മുന്‍ ചീഫ്സെക്രട്ടറിമാരായ ഇ.കെ. ഭരത്ഭൂഷണ്, ജിജി തോംസണ്‍ എന്നിവര്‍ക്കെതിരെയും അന്വേഷണം വേണമെന്ന് പരാതിക്കാരന് ആവശ്യപ്പെട്ടിട്ടുണ്ട്.
ഭൂരഹിതര്‍ക്ക് മാത്രമേ സര്‍ക്കാര്‍ സൗജന്യമായി ഭൂമി വിതരണം ചെയ്യാവൂ എന്ന മാനദണ്ഡം കാറ്റില്‍പ്പറത്തിയാണ് കഴിഞ്ഞ സര്‍ക്കാര്‍ വയനാട് ഭൂമി വിതരണം നടത്തിയത്.
മന്ത്രിയായിരുന്ന പി.കെ. ജയലക്ഷ്മി നേരിട്ടാണ് അഴിമതിയും ക്രമക്കേടുകളും നടത്താന്‍ കൂട്ടുനിന്നത്. ക്രമക്കേടുകള്‍ക്ക് മന്ത്രിയുടെ പൂര്‍ണമായ അറിവും സമ്മതവും ഉണ്ടായിരുന്നു.
മുഖ്യമന്ത്രി, റവന്യൂമന്ത്രി, ചീഫ്സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ക്കും ഇതില്‍ പങ്കുണ്ട്.
അതിനാല്‍ ഇവര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: