രാജ്കോട്ട്: ഇന്ത്യക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന് മുന്‍തൂക്കം. ഇന്നത്തെ കളി മാത്രം അവശേഷിക്കെ ഇംഗ്ലണ്ടിന് 163 റണ്‍സ് ലീഡ്. ആദ്യ ഇന്നിങ്സില്‍ ഇന്ത്യയെ 488 റണ്‍സിനു മടക്കി 49 റണ്‍സിന്റെ നിര്‍ണായക ലീഡ് സ്വന്തമാക്കിയ ഇംഗ്ലണ്ട്, രണ്ടാമിന്നിങ്സില്‍ വിക്കറ്റ് നഷ്ടമില്ലാതെ 114 റണ്‍സെടുത്തു.
നാലിന് 319 എന്ന നിലയില്‍ ബാറ്റിങ് തുടര്‍ന്ന ഇന്ത്യക്ക് കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് നഷ്ടം. വിരാട് കോഹ്ലി (40) ആദില്‍ റഷീദിന്റെ പന്തില്‍ ഹിറ്റ് വിക്കറ്റായത് തിരിച്ചടിയായി. ആര്. അശ്വിനും (70), വൃദ്ധിമാന്‍ സാഹയുമാണ് ടീമിനെ 488ലെത്തിച്ചത്. ഇംഗ്ലണ്ടിനായി ആദില്‍ റഷീദ് നാലു വിക്കറ്റെടുത്തു. മോയിന്‍ അലി, സഫര്‍ അന്‍സാരി എന്നിവര്‍ക്ക് രണ്ടു വീതം വിക്കറ്റ്. ബ്രോഡും ബെന്സ്റ്റോക്സും ഓരോ ഇരകളെ കണ്ടെത്തി.
രണ്ടാമിന്നിങ്സ് തുടങ്ങിയ ഇംഗ്ലണ്ട് മികച്ച രീതിയില്‍ ബാറ്റേന്തി. അരങ്ങേറ്റക്കാരന്‍ ഹസീബ് ഹമീദ് 62 റണ്‍സുമായും നായകന് അലിസ്റ്റര്‍ കുക്ക് 46 റണ്‍സുമായും ക്രീസില്‍.
സ്കോര്‍ ബോര്‍ഡ്
ഇംഗ്ലണ്ട് ഒന്നാമിന്നിങ്സ് 537
ഇന്ത്യ ഒന്നാമിന്നിങ്സ്
എം. വിജയ് സി ഹമീദ് ബി റഷീദ് 126, ഗൗതം ഗംഭീര്‍ എല്‍ബിഡബ്ല്യു ബി ബ്രോഡ് 29, ചേതേശ്വര്‍ പൂജാര സി കുക്ക് ബി സ്റ്റോക്സ് 124, വിരാട് കോഹ്ലി ഹിറ്റ് വിക്കറ്റ് ബി റഷീദ് 40, അമിത് മിശ്ര സി ഹമീദ് ബി അന്‍സാരി 0, അജിങ്ക്യ രഹാനെ ബി അന്‍സാരി 13, ആര്. അശ്വിന് സി അന്‍സാരി ബി അലി 70, വൃദ്ധിമാന്‍ സാഹ സി ബെയര്‍സ്റ്റൗ ബി അലി 35, രവീന്ദ്ര ജഡേജ സി ഹമീദ് ബി റഷീദ് 12, ഉമേഷ് യാദവ് സി സ്റ്റോക്സ് ബി റഷീദ് 5, മുഹമ്മദ് ഷാമി നോട്ടൗട്ട് 8, എക്സ്ട്രാസ് 26, ആകെ 162 ഓവറില്‍ 488ന് പുറത്ത്.
വിക്കറ്റ് വീഴ്ച: 1-68, 2-277, 3-318, 4-319, 5-349, 6-361, 7-425, 8-449, 9-459, 10-488.
ബൗളിങ്: സ്റ്റുവര്‍ട്ട് ബ്രോഡ് 29-9-78-1, ക്രിസ് വോക്സ് 31-6-57-0, മോയിന്‍ അലി 31-7-85-2, സഫര്‍ അന്‍സാരി 23-1-77-2, ആദില്‍ റഷീദ് 31-1-114-4, ബെന്‍ സ്റ്റോക്സ് 17-2-52-1.
ഇംഗ്ലണ്ട് രണ്ടാമിന്നിങ്സ്
അലിസ്റ്റര്‍ കുക്ക് നോട്ടൗട്ട് 46, ഹസീബ് ഹമീദ് നോട്ടൗട്ട് 62, എക്സ്ട്രാസ് 6, ആകെ 37 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 114.
ബൗളിങ്: മുഹമ്മദ് ഷാമി 6-1-12-0, രവീന്ദ്ര ജഡേജ 10-1-33-0, ആര്. അശ്വിന് 10-2-32-0, ഉമേഷ് യാദവ് 5-1-13-0, അമിത് മിശ്ര 6-0-19-0.
പ്രതികരിക്കാൻ ഇവിടെ എഴുതുക: