ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റായി തെരഞ്ഞെടുത്ത ഡൊണള്‍ഡ് ട്രംപിനെതിരെ പ്രക്ഷോഭം ശക്തമാകുന്നു. ന്യൂയോര്‍ക്കിലെ തെരുവിലാണ് 1500 ലേറെ വരുന്ന ട്രംപ് വിരുദ്ധര്‍ ഒത്തുകൂടി പ്രതിഷേധപ്രകടനം നടത്തിയത്. ‘സ്നേഹവും സമാധാന’വുമെന്നെഴുതിയ ചുവന്ന ബലൂണുകളും, പ്ലക്കാര്‍ഡുകളുമേന്തിയാണ് ജനങ്ങള്‍ പ്രതിഷേധമറിയിക്കാനെത്തിയത്. മാന്‍ഹാട്ടണിലെ വാഷിങ്ടണ്‍ ചത്വരത്തിലാണ് പ്രതിഷേധക്കാര്‍ ഒത്തുകൂടിയത്.
ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നിലപാടുകള്‍ക്കെതിരെയും പ്രതിഷേധക്കാര്‍ രൂക്ഷ വിമര്‍ശനം ഉയര്‍ത്തി. ട്രംപ് അപമാനിച്ചവര്‍ക്കു വേണ്ടിക്കൂടിയാണെന്ന് തങ്ങള്‍ സമരത്തിലേര്‍പ്പെട്ടിരിക്കുന്നത് പ്രക്ഷോഭത്തിനെത്തിയവര്‍ പറഞ്ഞു. ട്രംപ് ഭരണത്തെ തങ്ങള്‍ ഭയക്കുന്നുവെന്നും മനുഷ്യാവകാശങ്ങള്‍ ഹനിക്കപ്പെട്ടേക്കാം എന്നും സമരക്കാരില്‍ ചിലര്‍ ആശങ്ക പ്രകടിപ്പിച്ചു.
ട്രംപ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ വിരുദ്ധചേരിയിലുള്ളവരുടെ പ്രതിഷേധങ്ങളും തുടങ്ങിയിരുന്നു. ന്യൂയോര്‍ക്കിനു പുറമേ, വാഷിംഗ്ടണ്‍, ഫിലഡല്‍ഫിയ, ബാള്‍ട്ടിമോര്‍, ലോസ് ആഞ്ചലസ്, ഓക്ലന്‍ഡ്, പോര്‍ട്ട്ലന്‍ഡ് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം പ്രതിഷേധങ്ങളും പ്രക്ഷോഭ പരിപാടികളും നടന്നിരുന്നു.
ട്രംപിനെതിരെ യുഎസില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെ ബ്രിട്ടനിലേക്ക് താമസം മാറാനുള്ള സാധ്യതയും ചിലര്‍ ആരായുന്നുണ്ട്. കഴിഞ്ഞദിവസങ്ങളില്‍ അമേരിക്കയില്‍നിന്നും നൂറുകണക്കിനാളുകളാണ് ബ്രിട്ടനിലെ പ്രമുഖ പ്രോപ്പര്‍ട്ടി വെബ്സൈറ്റുകളില്‍ വീടിനായി പരതിയത്. ലണ്ടന്‍, മാഞ്ചസ്റ്റര്‍, ബര്‍മിങ്ഹാം തുടങ്ങിയ ബ്രിട്ടനിലെ വന്‍നഗരങ്ങളില്‍ വീടുകളുടെ ലഭ്യതയെക്കുറിച്ചും വാടക, വില എന്നിവയെക്കുറിച്ചുമായിരുന്നു അന്വേഷണങ്ങള്‍ നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: