മുക്കം: ബിജെപി തിരുവമ്പാടി നിയോജക മണ്ഡലം ദീനദയാല്‍ ഉപാദ്ധ്യായ മണ്ഡല പ്രവര്‍ത്തക പരിശീലന ശിബിരം മുത്താലം വിവേകാനന്ദ വിദ്യാനികേതനില്‍ ആരംഭിച്ചു. മണ്ഡലത്തിലെ 132 പ്രതിനിധികളാണ് ശിബിരത്തില്‍ പങ്കെടുക്കുന്നത്. ബിജെപി. സംസ്ഥാന സമിതി അംഗം അഡ്വ: വി.പി.ശ്രീപത്മനാഭന് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് സി.ടി.ജയപ്രകാശ് അധ്യക്ഷത വഹിച്ചു.പി.പ്രേമന് പതാക ഉയര്‍ത്തി. ബാലകൃഷ്ണന് വെണ്ണക്കോട് കെ.കെ.കൃഷ്ണദാസ്, ജോണി കുമ്പളങ്ങോന്, ബാബു മൂലയില്‍ എന്നിവര്‍ സംസാരിച്ചു. ശിബിരം ഇന്ന് വൈകിട്ട് സമാപിക്കും. സമാപന സമ്മേളനം സംസ്ഥാന സമിതി അംഗം ചേറ്റൂര്‍ ബാലകൃഷ്ണന് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും.
കുന്ദമംഗലം: ബിജെപി കുന്ദമംഗലം നിയോജക മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച പ്രവര്‍ത്തക പരിശീലന ശിബിരം ജില്ലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രന് ഉദ്ഘാടനം ചെയ്തു ക്യാമ്പില്‍ ബൂത്ത് ഉപരി ഭാരവാഹികള്‍ പങ്കെടുത്തു. മണ്ഡലം പ്രസിഡന്റ് കെ.സി വത്സരാജ് അദ്ധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന സമിതി അംഗം ടി.പി. സുരേഷ്, ടി.വാസുദേവന്‍, ടി. ചക്രായുധന്‍, എം.സുരേഷ് ശിവദാസന്‍ മംഗലഞ്ചേരി, കെ.ടി.വിപിന്‍, എം. പുഷ്പാകരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
വടകര: ബി ജെ പി വടകര മണ്ഡലം പഠന ശിബിരം ഇന്ന് ഓര്‍ക്കാട്ടേരി വേദവ്യാസ സ്കൂളില്‍. വൈകുന്നേരം 4 മണിക്ക് ആരഭിക്കും. പഠന ശിബിരത്തില്‍ ബൂത്ത് പ്രസിഡന്റ്, ജന. സിക്രട്ടറി ഉപരി പ്രവര്‍ത്തകര്‍ പങ്കെടുക്കുമെന്ന് മണ്ഡലം ഭാരവാഹികള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: