ബീജിങ്: പ്രപഞ്ചത്തിലെ പള്‍സറുകളെ നിരീക്ഷിക്കാന്‍ ചൈന പുതിയ കൃത്രിമോപഗ്രഹം വിക്ഷേപിച്ചു. സ്വയം ഭ്രമണം ചെയ്യുകയും വൈദ്യുത കാന്തിക തരംഗങ്ങള്‍ പുറംതള്ളുകയും ചെയ്യുന്ന പ്രത്യേകതരം ന്യൂട്രോണ്‍ നക്ഷത്രങ്ങളാണ് പള്‍സറുകള്‍. ഇവയുടെ നിരീക്ഷണത്തിന് പ്രപഞ്ച വിജ്ഞാനീയത്തില്‍ വലിയ പ്രാധാന്യമുണ്ട്.
200 കിലോഗ്രാം ഭാരം വരുന്ന കൃത്രിമോപഗ്രഹത്തിന്റെ വിക്ഷേപണം വിജയകരമായിരുന്നു. ചൈന എയറോസ്പേസ് സയന്‍സ് ആന്‍ഡ് ടെക്നോളജി കോഓപറേഷന്‍ എന്ന ശാസ്ത്ര സംഘമാണ് ഉപഗ്രഹം വികസിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: