ആലക്കോട്: മലയോര മേഖളയില്‍ വര്‍ദ്ധിച്ചുവരുന്ന മദ്യവും മയക്കുമരുന്നും ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കള്‍ക്കെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായി ആലക്കോട് എന്‍എസ്എസ് എച്ച്എസ്എസ് ജാഗ്രതാ സമിതിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ ഒരുക്കിയ മനുഷ്യച്ചങ്ങസല ശ്രദ്ധേയമായി. ആലക്കോട് ടൗണില്‍ 1200 ഓളം വിദ്യാര്‍ത്ഥികള്‍, ജനപ്രതിനിധികള്‍, പോലീസ്, എക്സൈസ് ഉദ്യോഗസ്ഥര്‍, ഓട്ടോ ടാക്സി ഡ്രൈവര്‍മാര്‍, ചുമട്ടുതൊഴിലാളികള്‍, വ്യാപാരികള്‍, രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തകര്‍, അധ്യാപകര്‍, യുവജന പ്രവര്‍ത്തകര്‍ തുടങ്ങി വിവിധ മേഖലകളില്‍ ഉള്‍പ്പെട്ടവര്‍ ചങ്ങലയില്‍ കണ്ണികളായി. തുടര്‍ന്ന് ലഹരിവിരുദ്ധ പ്രതിജ്ഞയും നടത്തി. പ്രിന്‍സിപ്പാള്‍ ബി.കൃഷ്ണകുമാര്‍, എം.പി.ഓമന, എം.പി.മുരളീദാസ്, കെ.വി.ദീപേഷ്, സി.മോഹനന്, മോളി മാനുവല്‍, ടി.വി.അശോകന്. പി.ടി.സുരേഷ് ബാബു തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: