സാന്‍ഫ്രാന്‍സിസ്കോ: ട്വിറ്ററിന്റെ വരുമാന കാര്യ മേധാവി സ്ഥാനം ആദം ബൈന് രാജി വച്ചു. ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ ആന്റണി നോട്ടോ താല്‍ക്കാലിക ചുമതലയേല്‍ക്കും.
ആറു വര്‍ഷം മുമ്പാണ് ആദം ഫോക്സില്‍ നിന്ന് ട്വിറ്ററില്‍ എത്തിയത്. ട്വിറ്ററിന്റെ പരസ്യ വരുമാനം വര്‍ദ്ധിപ്പിക്കാന്‍ ആദം നടത്തിയ ശ്രമങ്ങള്‍ വലുതാണ്. ട്വിറ്റര്‍ തലവന്‍ ഡിക് കോസ്റ്റളോ കഴിഞ്ഞാല്‍ ആ പദവിയിലെത്തുമെന്ന് കരുതപ്പെട്ടിരുന്നു.
കുറേ നാളായി കമ്പനി നഷ്ടത്തിലാണ്. ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടാന്‍ തീരുമാനിച്ചിരുന്നു. 10 കോടിയുടെ നഷ്ടമാണ് ഇതുവരെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: