റംഗൂണ്‍: ചൈനീസ് ഉപഗ്രഹത്തിന്റെ അവശിഷ്ടം മ്യാന്മറില് പതിച്ചു. വടക്കന്‍ മ്യാന്മറിലെ കച്ചിനിലെ രത്ന ഖനിക്കു സമീപമാണ് വലിയ ലോഹ വസ്തു ആകാശത്തുനിന്നും വീണത്.
സിലിണ്ടര്‍ രൂപത്തിലുള്ള 4.5 മീറ്റര്‍ നീളവും 1.2 മീറ്റര്‍ വീതിയുമുള്ള വലിയ ലോഹ വസ്തുവാണ് പതിച്ചത്. ഇതേ സമയം സമീപത്തെ വീടിനു മുകളിലും ലോഹ വസ്തു പതിച്ചു. ഇതില്‍ ചൈനീസ് ഭാഷയില്‍ എഴുതിയിരുന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല.
വലിയ ശബ്ദത്തോടെയാണ് ഇത് പതിച്ചതെന്ന് പരിസരവാസികള്‍ പറയുന്നു. സ്ഥലത്താണ് ലോഹ വസ്തു വീണത്. എന്നാല്‍ ഇത് 50 മീറ്ററോളം ഉയര്‍ന്ന് തെറിച്ചെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: