പന്തളം: പന്തളത്ത് നഗരസഭാ കാര്യാലയത്തിനു സമീപം സ്വകാര്യവ്യക്തി നിയമം ലംഘിച്ച് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടും ഇതു തടയാതെ ബന്ധപ്പെട്ടവര്‍ കണ്ണടയ്ക്കുന്നു. നഗരസഭാ കാര്യാലയത്തിനു തൊട്ടടുത്ത് പന്തളം-മാവേലിക്കര റോഡരികിലാണ് അനധികൃത നിര്‍മ്മാണം നടക്കുന്നത്.
ഇവിടെ ഓട നിര്‍മ്മിക്കുന്നതിനായി വളവു നിവര്‍ത്ത് റോഡിനു വീതികൂട്ടാനായി ഇറക്കിക്കെട്ടിയിരുന്ന കെട്ടിടങ്ങള്‍ പൊളിക്കുകയുണ്ടായി. പൊളിച്ച കെട്ടിടത്തിന്റെ ഭാഗമാണ് ഓടയോടു ചേര്‍ത്തുതന്നെ പുനര്‍ നിര്‍മ്മിക്കുന്നത്. പിഡബ്ല്യൂഡി റോഡില്‍ നിന്നും 3 മീറ്റര്‍ അകലം വേണമെന്ന വ്യവസ്ഥ പാലിക്കാതെയാണ് നിര്‍മ്മാണം നടക്കുന്നത്. അനധികൃത നിര്‍മ്മാണം പൊളിച്ച് ദിവസങ്ങള്ക്കുള്ളില്ത്തന്നെയാണ് വീണ്ടും നിര്‍മ്മാണം നടക്കുന്നത്.
സിപിഎം ഏരിയാ കമ്മിറ്റിയും, ലോക്കല്‍ കമ്മിറ്റിയും ഇതിന് ഒത്താശ ചെയ്യുന്നതിനാലാണ് സിപിഎം നേതൃത്വത്തിലുള്ള നഗരസഭാ ഭരണസമിതി ഇതു തടയാന്‍ ശ്രമിക്കാത്തത്. അനധികൃതമായി കൈവശമാക്കിയ സ്ഥലം ഒഴിവാക്കി ഓട നിര്‍മ്മിക്കാന്‍ സിപിഎം ശ്രമിച്ചെങ്കിലും ബിജെപി ഇടപെട്ട് കൈയ്യേറ്റം ഒഴിപ്പിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: