കോഴിക്കോട്: അഖില ഭാരതീയ പൂര്‍വസൈനിക സേവാപരിഷത്തിന്റെ നാലാം സംസ്ഥാന സമ്മേളനം 12,13 തിയ്യതികളില്‍ നടക്കും. എറണാകുളം എളമക്കര ഭാസ്ക്കരീയം കണ്വെന്ഷന് സെന്ററില്‍ നടക്കുന്ന സമ്മേളനം മുന്‍ കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എം രാമചന്ദ്രന് ഉദ്ഘാടനം ചെയ്യും.
പ്രതിരോധവകുപ്പ് മന്ത്രി മനോഹര്‍ പരീക്കര്‍, പരിഷത്ത് ദേശീയ പ്രസിഡന്റ് ലെഫ്. ജനറല്‍ വി.എം. പാട്ടീല്‍, ജനറല്‍സെക്രട്ടറി വിജയകുമാര്‍, ദേശീയ ഉന്നതാധികാരസമിതി അംഗം കെ. സേതുമാധവന്, സംസ്ഥാന പ്രസിഡന്റ് ലെഫ്. കേണല്‍ രാമദാസ്, ജന്മഭൂമി എംഡി എം. രാധാകൃഷ്ണന്, കേസരി മുഖ്യപത്രാധിപര്‍ ഡോ. എന്‍. ആര്. മധു എന്നിവര്‍ പങ്കെടുക്കുമെന്ന് സം സ്ഥാന ജനറല്‍സെക്രട്ടറി വേലായുധന് കളരിക്കല്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: