രാമപുരം: കോട്ടമലയിലെ പാറമട സമരത്തിന് ജനപിന്തുണയേറുന്നു. നാട്ടുകാര്‍ നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് കഴിഞ്ഞ ദിവസങ്ങളില്‍ രാഷ്ട്രീയ സാമൂഹിക രംഗത്തെ നിരവധി പ്രമുഖര്‍ കോട്ടമല സന്ദര്‍ശിച്ചിരുന്നു. ഇന്നലെ എസ്എന്‍ഡിപി കൂത്താട്ടുകുളം യൂണിയന് നേതാക്കള്‍ കോട്ടമല സന്ദര്‍ശിച്ചു. യൂണിയന് പ്രസിഡന്റ് പി.ജി. ഗോപിനാഥന്, വൈസ് പ്രസിഡന്റ് കെ.ജി. പുരുഷോത്തമന്, സെക്രട്ടറി സി.പി. സത്യന്, കിഴതിരി ശാഖായോഗം പ്രസിഡന്റ് കെ.എന്‍. സുകുമാരന്‍ കഴുന്നുകണ്ടത്തില്‍, സെക്രട്ടറി കെ.കെ. ബാബു ഇടപ്പാട്ട് വൈസ് പ്രസിഡന്റ്, കെ.എന്‍. രാഘവന് താഴത്തിടപ്പാട്ട്, സി.റ്റി. രാജന്, റ്റി.കെ. വാസു, മോഹനന് താഴത്തിടപ്പാട്ട് തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: