കണ്ണപുരം: റോഡരികില്‍ സുരക്ഷാ ഭിത്തിയില്ലാത്തത് ക്ഷേത്രദര്‍ശനത്തിനെത്തുന്ന ഭക്തര്‍ക്ക് ഭീഷണിമായി മാറുന്നു. കീഴറ കൂലോം ക്ഷേത്രത്തിന് സമീപം റോഡരികിലാണ് അപകടങ്ങള്‍ പതിവായത്. ഇവിടെ റോഡിന് വീതി കുറവാണ്. അതോടൊപ്പം വലിയ കയറ്റവും ആയതിനാല്‍ വാഹനങ്ങള്‍ക്ക് കയറ്റം കയറാന്‍ തടസ്സം നേരിടുന്നത് കാരണം പിറകോട്ട് നീങ്ങി അപകടം സംഭവിക്കുന്നത് പതിവാണ്. റോഡരികില്‍ വലിയ താഴ്ചയായതിനാലും കുന്നും വളവും ആയതിനാലും ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ക്ക് ഇത് കടുത്ത ഭീഷണിയായി മാറിയിട്ടുണ്ട്. വെള്ളിക്കീല്‍ അപ്രോച്ച് റോഡ് പ്രാവര്‍ത്തികമായതിനാല്‍ ഇതുവഴി നിത്യേന നിരവധി ബസ്സുകളും റോഡുകളും കടന്നുപോകുന്നുണ്ട്. സ്ഥിരം അപകട കേന്ദ്രമായിട്ടും റോഡ് ഭിത്തി കെട്ടി ഉറപ്പിക്കുന്നതിനോ സൂചനാ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനോ അധികൃതര്‍ തയ്യാറായിട്ടില്ല. പ്രശ്നത്തില്‍ ഉടന്‍ പരിഹാരം കണ്ടെത്തണമെന്ന് യൂത്ത് സെന്റര്‍ കീഴറ ജനറല്‍ ബോഡിയോഗം അധികൃതരോടാവശ്യപ്പെട്ടു. സന്തോഷ് പി വള്ളുവന് കടവ് അധ്യക്ഷത വഹിച്ചു. ഷാജി കാവുങ്കല്‍, ജയേഷ്, ഷിബിന്‍ വള്ളുവന് കടവ്, മുഹമ്മദ് റാഫി, വി.ശശിധരന്, എം.വിനോദ് കുമാര്‍, രതീഷ് ചേര, പി.രാജേഷ് എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായി പി.കെ.സുധാകരന്, കെ.ഉദയകുമാര്‍-രക്ഷാധികാരികള്‍, രഘുരാമന് കീഴറ-പ്രസിഡണ്ട്, ടി.പ്രജീഷ്, വി.വി.ജയരാജന്-വൈസ് പ്രസിഡണ്ടുമാര്‍, പി.സന്തോഷ്-ജനറല്‍ സെക്രട്ടറി, പി.രാജന്, കെ.ശിവപ്രകാശ്-സെക്രട്ടറിമാര്‍, വി.വി.രവീന്ദ്രന്-ട്രഷറര്‍ എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: